ജോഹന്നാസ്ബര്‍ഗ് : കാറപകടത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച യുവതിയെ ആശുപത്രിയിലെ മോര്‍ച്ചറി ഫ്രിഡ്ജില്‍ ജീവനോടെ കണ്ടെത്തി . ദക്ഷിണാഫ്രിക്കയിലാണ് എല്ലാവരേയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.
ജൂണ്‍ 24ന് ജോഹന്നാസ്ബര്‍ഗിനടുത്തുള്ള കാര്‍ലിടന്‍വില്ലെ പ്രവിശ്യയില്‍ നടന്ന അതിഭയങ്കരമായ കാര്‍ അപകടത്തില്‍ സ്ത്രീയടക്കം മൂന്ന് പേരെ ആശുപത്രിയിലേയ്ക്ക്‌കൊണ്ടുവന്നെങ്കിലും മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൃതദ്ദേഹങ്ങള്‍ മോര്‍ച്ചറിയിലെ ഫ്രിഡ്ജിനകത്തേയ്ക്ക് കയറ്റി. എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം മോര്‍ച്ചറി പ്രിഡ്ജിന്റെ ടെക്‌നീഷ്യന്‍ വന്ന് തുറന്നു നോക്കിയപ്പോഴാണ് യുവതിയെ ജീവനോടെ കണ്ടെത്തിയത്.
ഇതെങ്ങെ നെ സംഭവിച്ചു എന്നതിനെ കുറിച്ച് ഡിസ്ട്രസ്സ് അലെര്‍ട്ട് ഓപ്പറേഷന്‍ മാനേജര്‍ ഗ്രിത്ത് ബാഡ്‌നിക്ക് പറയുന്നു. അപകടത്തില്‍ കൊല്ലപ്പെട്ടെന്ന് പറയുന്ന സ്ത്രീ ലൈഫിലേയ്ക്ക് തിരിച്ചുവരുന്നു എന്നതിന്റെ സൂചന ലഭിച്ചത് തിരിച്ച് പ്രതികരിയ്ക്കുന്നു എന്നതായിരുന്നു.
Read Also : അഭിമന്യു ഓര്‍മയായെങ്കിലും ആ പാട്ടുകള്‍ എന്നും കാമ്പസില്‍ അലയടിക്കും
എന്നാല്‍ കാറപകടത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ ശ്വസനവും പള്‍സുമെല്ലാം ചെക്ക് ചെയ്തു. അതെല്ലാം നെഗറ്റീവിയിരുന്നു. ഇതോടെ രോഗി മരിച്ചതായി പ്രഖ്യാപിച്ചു.
എന്നാല്‍ ഇതിന്റെ യാഥാര്‍ത്ഥ സംഗതി ഇങ്ങനെയാണ്. പാരാമെഡിക്കല്‍ മരണത്തെ അതിജീവിപ്പിയ്ക്കാന്‍ പഠിപ്പിച്ചു. ഇതേതുടര്‍ന്ന് ശരീരം മരണത്തിന്റെ ലക്ഷങ്ങള്‍ കാണിച്ചാലും ഉപബോധ മനസില്‍ നിന്നുള്ള ആ തരംഗങ്ങളാണ് ബോഡിയ്ക്ക് ജീവനുണ്ടെന്ന് തോന്നിപ്പിച്ചത്.
Post Your Comments