KeralaLatest News

അഭിമന്യു ഓര്‍മയായെങ്കിലും ആ പാട്ടുകള്‍ എന്നും കാമ്പസില്‍ അലയടിക്കും : സുഹൃത്തുക്കള്‍ക്ക് മറക്കാനാകാത്ത ആ പാട്ടുകളും രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

കൊച്ചി : അഭിമന്യുവിനെ ഓര്‍ത്ത് കാമ്പസ് ഒന്നടങ്കം വിതുമ്പുമ്പോള്‍ ആ പാട്ടുകള്‍ എന്നും കാമ്പസില്‍ അലയടിയ്ക്കും. സുഹൃത്തുക്കള്‍ക്ക് മറക്കാനാകുന്നില്ല ആ രംഗങ്ങളും പാട്ടുകളും. നായകന്‍ മാത്രമായിരുന്നില്ല, ഗായകന്‍ കൂടിയായിരുന്നു അഭിമന്യു. പാടിയിരുന്നത് ഓരോരുത്തരുടെയും നെഞ്ചോടു ചേര്‍ന്നു നിന്നിരുന്ന നാടന്‍പാട്ടുകളും. അഭിമന്യുവിനെ ഓര്‍ത്ത് മഹാരാജാസ് വിതുമ്പുമ്പോള്‍ കലാലയ ഇടനാഴികളിലിരുന്ന് അവന്‍ പാടിയിരുന്ന നാടന്‍പാട്ടുകളും അവിടെ അലയടിച്ചു നില്‍പുണ്ട്.

നാടന്‍പാട്ടുകള്‍ പാടുന്ന അഭിമന്യുവിന്റെ വിഡിയോ സുഹൃത്തുക്കള്‍ തന്നെയാണ് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പാട്ടുകളെല്ലാം വൈറലായിക്കഴിഞ്ഞു. കോളേജിലെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു നല്ലൊരു നാടന്‍ പാട്ടുകാരന്‍ കൂടിയായിരുന്ന അഭിമന്യു എന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

read also : ഡല്‍ഹി കൂട്ട മരണം: കുടുംബം ഭക്തിയിലേക്ക് തിരിഞ്ഞത് അംഗത്തിന് സംഭവിച്ച അത്ഭുതം കണ്ട്

എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി ക്യാംപസില്‍ ഓടിനടന്നിരുന്ന ആളായിരുന്നു അവന്‍. കൊന്നുകളഞ്ഞല്ലോടാ നിങ്ങളവനെ എന്ന് രോഷവും സങ്കടവും സമം ചേര്‍ന്ന ശ്ബദത്തിലാണ് സുഹൃത്തുക്കള്‍ ചോദിക്കുന്നത്. കലാലയങ്ങളില്‍ വര്‍ഗ്ഗീയതയുടെ വിഷവിത്തുക്കള്‍ പാകുന്നവര്‍ക്ക് കേരളത്തിലെ ഒരു കലാലയവും മാപ്പു തരില്ലെന്നും ഇവര്‍ പറയുന്നു.

അഭിമന്യുവിനെക്കുറിച്ച് അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പറയാന്‍ നല്ലത് മാത്രം. തീരെ ദരിദ്രാവസ്ഥയിലുള്ള കുടുംബമായിരുന്നു അവന്റേത്. കഴിഞ്ഞ ദിവസം ഇടുക്കിയിലെ ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അവന്‍. അതുകഴിഞ്ഞ് ഇന്നലെ രാത്രിയോടെ സ്വന്തം നാടായ വട്ടവടയില്‍ നിന്ന് ഒരു പച്ചക്കറി ലോറിയില്‍ കയറിയാണ് അവന്‍ എറണാകുളത്തെത്തിയത്. നവാഗതരെ വരവേല്‍ക്കാന്‍ ഉള്ള ഒരുക്കങ്ങള്‍ക്കായിട്ടായിരുന്നു തിടുക്കപ്പെട്ടുള്ള വരവ്. ആ വരവില്‍ പക്ഷേ തന്നെ കാത്തിരുന്നത് കൊലക്കത്തിയെന്ന് അവന്‍ അറിഞ്ഞില്ല.

എസ്എഫ്‌ഐയുടെ ജീവിക്കുന്ന രക്തസാക്ഷിയായ സൈമണ്‍ ബ്രിട്ടോ അഭിമന്യുവുമായുള്ള ആത്മബന്ധം പറയുന്നത് ഇങ്ങനെ: ‘വല്ലാത്ത വൈകാരിക ബന്ധമാണ് അവനുമായി ഉണ്ടായിരുന്നത്. അതിന് പ്രധാന കാരണം അഭിമന്യു വീട്ടില്‍ താമസിക്കുമായിരുന്നു. തമിഴാണ് അവന്റെ മീഡിയം. പക്ഷേ മലയാളം നന്നായിട്ട് എഴുതും. ഭാര്യയുമായി വര്‍ത്തമാനം പറയും. മകളുമായിട്ട് കളിക്കും. വീട്ടിലെ ഒരു അംഗത്തെപോലെയായിരുന്നു. എന്റെ കൂടെ കിടന്ന് ഉറങ്ങും. എനിക്ക് വീല്‍ ചെയര്‍ തള്ളി തരും. ഞാന്‍ എപ്പോഴും പറയുമായിരുന്നു പുരാണത്തിലെ അഭിമന്യുവിന് ചക്രവ്യൂഹത്തിന് അകത്ത് കയറാന്‍ സാധിച്ചു. പക്ഷേ തിരിച്ചിറങ്ങാന്‍ കഴിഞ്ഞില്ല എന്ന്. വളരെ നിഷ്‌ക്കളങ്കനായിരുന്നു അവന്‍. എല്ലാവരോടും സ്‌നേഹമാണ് അവന്. ക്യാമ്പസിലെ ഒരാളെ കുറിച്ചും മോശമായി പറഞ്ഞിട്ടില്ല. സര്‍ ഇതെഴുതി അവാര്‍ഡ് ഒക്കെ കിട്ടുമ്പോള്‍ എന്നെ ഓര്‍ക്കുമോ. എന്റെ പേരും കൂടി പറയണേ അതില്‍ എന്നൊക്കെ എപ്പോഴും പറയുമായിരുന്നു.

https://www.facebook.com/rajeshkoonammakkil/videos/1943497169015276/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button