KeralaLatest News

വൈദീകനൊപ്പം കഴിഞ്ഞ കൊച്ചിയിലെ ആഡംബര ഹോട്ടൽ ബില്ല്‌ നൽകാൻ യുവതി ഏഴരപ്പവൻ മോഷ്ടിച്ചു : കൂടുതൽ വിവരങ്ങൾ

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭയെ ഒന്നടങ്കം പ്രതിരോധത്തിലാക്കിയ ലൈംഗീക ആരോപണക്കേസില്‍ വീട്ടമ്മയുടെ ഞെട്ടിക്കുന്ന മൊഴിയിൽ ഏറ്റവും നാണക്കേട് ഉണ്ടാക്കുന്നത് ഈ മൊഴിയാണ്. കൊച്ചിയിലെ ആഡംബര ഹോട്ടലിൽ വൈദീകനുമൊത്തു കഴിഞ്ഞതിന്റെ ബില്ല്‌ നൽകിയത് യുവതിയുടെ സുഹൃത്തിന്റെ ഏഴരപ്പവൻ സ്വർണ്ണം മോഷ്ടിച്ചതാണ് എന്നാണ് യുവതിയുടെ ഒരു മൊഴി. വീട്ടമ്മയുടെ ഇ-മെയിലില്‍ ഹോട്ടല്‍ ബില്‍ കണ്ടതോടെയാണ് വൈദികരുടെ ചൂഷണം വീട്ടമ്മയുടെ ഭര്‍ത്താവ് തിരിച്ചറിയുന്നത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബലാത്സംഗമെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അഞ്ച് വൈദികര്‍ക്കെതിരെയാണ് ലൈംഗീക പീഡന ആരോപണം ഉയര്‍ന്നത്. ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ. എബ്രാഹം വര്‍ഗ്ഗീസ്, ഫാ. ജോണ്‍സണ്‍ വി.മാത്യൂ, ഫാ. ജോബ് മാത്യൂ എന്നീ നാലു പേര്‍ക്കെതിരെ മാത്രമാണ് വീട്ടമ്മ മൊഴി നല്‍കിയിരിക്കുന്നത്. ഇടവക വികാരിയായിരുന്ന എബ്രാഹം വര്‍ഗീസ് 16 വയസ്സുമുതല്‍ തന്നെ പീഡിപ്പിച്ചിരുന്നു. ഇക്കാര്യം വിവാഹ ശേഷം ഫാ.ജോബ് മാത്യുവിനോട് കുമ്പസാരിച്ചു. ഇതിന് ശേഷം ഇക്കാര്യം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി പലവട്ടം ജോബ് മാത്യു പീഡിപ്പിച്ചു. ഒപ്പം പഠിച്ച ഫാദര്‍ ജോണ്‍സണ്‍ വി.മാത്യുവിനോട് വൈദികരുടെ ചൂഷണം തുറന്നുപറഞ്ഞതായി സ്ത്രീ മൊഴി നല്‍കി.

ഇതോടെ ഇവരുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷിണിപ്പെടുത്തി ഫാ.ജോണ്‍സണ്‍ വി.മാത്യുവും പീഡിപ്പിച്ചെന്ന് ക്രൈം ബ്രാഞ്ചിന്റെ പറയുന്നു.ഇതിന് ശേഷം കൗണ്‍സലിംഗിനിടെ ഇക്കാര്യങ്ങളെല്ലാം ഫാ. ജെയ്‌സ് കെ ജോര്‍ജിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് കൊച്ചിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച്‌ ഫാ. ജെയ്‌സ് തന്നെ പലതവണ പീഡിപ്പിച്ചതായും വീട്ടമ്മ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും തന്നെ പീഡിപ്പിച്ചതായി യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2018 മാര്‍ച്ച്‌ ഏഴിനാണ് യുവതി സത്യപ്രസ്താവന ഭര്‍ത്താവിന് എഴുതി നല്‍കുന്നത്. ഏഴോളം സാക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രസ്താവന തയാറാക്കിയത്.

മൂത്ത മകന്റെ മാമോദീസ ചടങ്ങിന് മുന്നോടിയായി ഇവര്‍ നടത്തിയ കുമ്പസാരമാണ് ചൂഷണത്തിനായി ഉപയോഗിച്ചത്. നിരണം ഭദ്രാസനത്തിലെ വൈദികനാണ് കുമ്പസാരം കേട്ടത്. ഇയാള്‍ വഴി മറ്റുവൈദികര്‍ ഇതറിഞ്ഞെന്നും ലൈംഗിക ചൂഷണം നടത്തിയെന്നും പറയുന്നു. വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ വി മാത്യു, ജിജോ ജെ എബ്രഹാം എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് സത്യപ്രസ്താവന. വൈദികരെ കൂടാതെ മറ്റുനാലുപേരും ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് പറയുന്നു.

ഇതിനിടെ തനിക്കെതിരെയുള്ള പരാതി കെട്ടി ചമച്ചതെന്ന് കാട്ടി ഓര്‍ത്തഡോക്‌സ് വൈദികന്‍ ഡിജിപിക്ക് പരാതി നല്‍കി. ജോണ്‍സണ്‍ വി മാത്യുവാണ് പരാതി നല്‍കിയത്.നുണ പരിശോധനയ്ക്ക് തയാറാണെന്നും വൈദികന്‍ അറിയിച്ചു. ഇയാളുമായി സെക്‌സ് ചാറ്റിംഗില്‍ ഏര്‍പ്പെട്ടെന്നും ഒരുമിച്ച്‌ കാറില്‍ യാത്ര ചെയ്യ്‌തെന്നുമാണ് യുവതിയുടെ സത്യവാങ്ങ്മൂലത്തിലുള്ളത്. ഫാദര്‍ എബ്രഹാം മാത്യുവുമായ വിവിധ സ്ഥലങ്ങളില്‍ വച്ച്‌ നാനൂറിലേറെ തവണ ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സത്യപ്രസ്താവനയില്‍ യുവതി പറയുന്നത്.

ഐപിസി 376, 354 പ്രകാരം ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പരാതി ഗൗരവ തരമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. കേസെടുത്തതിന് പിന്നാലെ വൈദികര്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button