ഹൈദരാബാദ് : പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഗുണ്ടൂർ സ്വദേശി ഗോപിയെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ആൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.
Read Also : വിമാനത്തിൽ കയറുന്നതിനിടെ കാലിടറി വീണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ; വീഡിയോ വൈറൽ
ഒരു മാസത്തിനിടെയാണ് ഗോപി ആറും, എട്ടും വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തിയത്. മെല്ലാംപുടി, വടേശ്വരം സ്വദേശികളായ കുട്ടികളാണ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
മെല്ലാംപുടി സ്വദേശിയായ ആറ് വയസ്സുകാരന്റെ മരണത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഗോപിയുടെ പങ്ക് വ്യക്തമായത്. മാർച്ച് 14 ന് വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. പിന്നീട് രണ്ട് ദിവസത്തിന് ശേഷം കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ഗോപിയ്ക്ക് പങ്കുള്ളതായി ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഗോപി കുറ്റം സമ്മതിക്കുകയായിരുന്നു.
Post Your Comments