ഒരു നായകന് ഒറ്റക്ക് ചെയ്യാവുന്നതിന് ഒരു പരിധിയുണ്ട്. ഈ പരിധിക്കപ്പുറവും പൊരുതി ആ നായകന്. ഒടുവില്‍ യുറുഗ്വയ്ക്കെതിരെ 2-1ന്റെ തോല്‍വി ഏറ്റുവാങ്ങി റൊണോള്‍ഡോയും സംഘവും റഷ്യന്‍ ലോകകപ്പിന്റെ പടിയിറങ്ങി. കവാനിയുടെ ഇരട്ട ഗോളുകളാണ് പോര്‍ച്ചുഗലിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ഏഴ്, 62 മിനിറ്റുകളിലായിരുന്നു യുറുഗ്വേക്കായി കവാനി സ്കോര്‍ ചെയ്തത്.
55-ാം മിനിറ്റില്‍ പെപ്പെ പോര്‍ച്ചുഗലിനായി ആശ്വാസ ഗോള്‍ നേടി. യുറൂഗ്വേ തീര്‍ത്ത പ്രതിരോധത്തെ ഭേദിക്കാന്‍ റൊണാള്‍ഡോയും സംഘവും വിയര്‍ക്കുകയായിരുന്നു. അത്രയ്ക്കും പഴുതടച്ചായിരുന്നു യുറുഗ്വേയുടെ പ്രതിരോധ നിര.
നിലയുറപ്പിക്കും മുമ്പേ പോര്‍ച്ചുഗലിനെ യുറുഗ്വേ സമ്മര്‍ദത്തിലാക്കി. ഏഴാം മിനിറ്റിലെ കവാനിയുടെ ഗോളില്‍ മുന്നിലെത്തിയ യുറൂഗ്വേ കളിയിലുടനീളം പ്രതിരോധത്തിനാണ് പ്രാധാന്യം നല്‍കിയത്. പോര്‍ച്ചുഗല്‍ താരങ്ങള്‍ പന്തുമായി ഇരച്ച് കയറിയെങ്കിലും പന്ത് ഗോള്‍ മുഖത്തേക്ക് താടുക്കുന്നതില് നിന്നും യുറുഗ്വേ പ്രതിരോധം തടഞ്ഞു.
55-ാം മിനിറ്റില്‍ സമനില ഗോള്‍ നേടിയെങ്കിലും പോര്‍ച്ചുഗല്‍ ഗോള്‍മുഖം സുരക്ഷിതമായിരുന്നില്ല. ഒടുവില്‍ 62-ാം മിനിറ്റില്‍ കവാനി യുറുഗ്വേയ്ക്കായി വിജയഗോള്‍ കണ്ടെത്തി. ഒപ്പം ഒരു വീര നായകന്റെ പുറത്തേക്കുള്ള വഴിയും തുറന്നു.
Post Your Comments