ഹിമാചൽ പ്രദേശ്: ജയിലിനുള്ളിൽ തടവ് പുള്ളി ജീവനൊടുക്കാൻ ശ്രമിച്ചു. ഇയാൾ കത്തികൊണ്ട് സ്വയം
കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഷിംലയിലെ സബ് ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഷമീർ അലി എന്ന പ്രതിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവം കണ്ട ജയിൽ അധികൃതർ ഇയാളെ ഉടനടി ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ നില തൃപ്തികരമാണെന്നാണ് വിവരം. ഒരാളെ കൊല്ലാൻ ശ്രമിച്ച കുറ്റത്തിനാണ് ഇയാൾ ജയിൽ ശിക്ഷ അനുഭവിക്കുന്നത്. സംഭവത്തിൽ ഷമീർ അലിക്കെതിരെ ആത്മഹത്യാ ശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
ALSO READ: ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവിന്റെ ആത്മഹത്യാ ശ്രമം, എന്നാല്‍ മരണം കയര്‍ പൊട്ടി തോട്ടില്‍ വീണ് !
Post Your Comments