Latest NewsKeralaNews

ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവിന്റെ ആത്മഹത്യാ ശ്രമം, എന്നാല്‍ മരണം കയര്‍ പൊട്ടി തോട്ടില്‍ വീണ് !

കൊച്ചി: നാടിനെ ദുഖത്തിലാഴ്ത്തി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പള്ളിപ്പുറം കോവിലകത്തും കടവില്‍ തണ്ടാശേരി ശിവന്റെ മകന്‍ അഭിലാഷ്(28), ഭാര്യ മാല്യങ്കര സ്വദേശി കൃഷ്ണപ്രിയ(24) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. കൃഷ്ണപ്രിയയും അഭിലാഷും തമ്മില്‍ കലഹം പതിവായിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 11 ന്നോടെ കൃഷ്ണപ്രിയ കിടപ്പു മുറിയിലെ ഫാനില്‍ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്‌തെന്ന് പോലീസ് പറയുന്നു.

മുറി അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. മുറിക്ക് പുറത്ത് നിന്നും സംഭവം കണ്ട അഭിലാഷും കുടുംബവും കതക് തകര്‍ത്ത് പുറത്ത് കൃഷ്ണപ്രിയയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേ തുടര്‍ന്ന് അഭിലാഷ് വിഷാദാവസ്ഥയിലാകുകയും വീടിന് സമീപത്തെ തെങ്ങില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ കയര്‍ പൊട്ടി സമീപത്തുള്ള തോട്ടില്‍ വീണ് അഭിലാഷ് മരണപ്പെടുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button