ഹൈദരാബാദ്: 2017ല്‍ ഹൈദരാബാദിൽ നടന്ന ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ അനാഥയാക്കപ്പെട്ട മുസ്ലീം പെണ്‍കുട്ടിയെ ദത്തെടുത്ത യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. പാപ്പലാല്‍ രവികാന്ത് എന്ന വ്യക്തിക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഇയാളുടെ ശരീരത്തിൽ 16 കുത്തുകളേറ്റിട്ടുണ്ട്. ജൂണ്‍ ആദ്യമായിരുന്നു സംഭവം. എന്നാല്‍ രണ്ടു സംഘങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടല്‍ എന്ന നിലയില്‍ മാത്രമാണ് പോലീസ് കേസെടുത്തത്.
ALSO READ: ഒരു കുടുംബത്തിലെ 11 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
ബാല്‍കൃഷ്ണ എന്നയാളുടെ നേതിതൃത്വത്തിലുള്ള സംഘമാണ് കൊല്ലാന്‍ ശ്രമിച്ചതെന്ന് രവികാന്ത് മൊഴി നല്‍കി. കേസന്വേഷണത്തിൽ പോലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയെന്ന് രവികാന്ത് ആരോപിച്ചു. പ്രതികളെ പിടികൂടാന്‍ പോലീസ് നിസംഗത കാണിച്ചു. നെഞ്ചുമുതല്‍ കാലുവരെ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ 60തിലധികം സ്റ്റിച്ചുകള്‍ ഇടേണ്ടി വന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രവികാന്ത് ഇപ്പോൾ അപകടനില തരണം ചെയ്‌തിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകാനാണ് യുവാവിന്റെ തീരുമാനം
Post Your Comments