Latest NewsKerala

ഫോര്‍മാലിന്റെ അംശം; പിടിച്ചെടുത്ത ചെമ്മീൻ നശിപ്പിച്ചു

തൃശൂര്‍: ഫോര്‍മാലിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട മത്സ്യമാര്‍ക്കറ്റില്‍ നിന്ന് 10 കിലോ ചെമ്മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. കഴിഞ്ഞ ദിവസവും തൃശൂരില്‍നിന്ന് ഇത്തരത്തില്‍ മത്സ്യം പിടികൂടിയിരുന്നു. ജില്ലാ ഫുഡ്‌സേഫ്റ്റി പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാണു പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.

read also: ഫോര്‍മാലിന്‍ പ്രശ്‌നം: പച്ചമത്സ്യം ജനമധ്യത്തില്‍ കഴിച്ച് തൊഴിലാളികളുടെ പ്രതിഷേധം

ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ ജി. ജയശ്രീ, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ പി.യു. ഉദയശങ്കര്‍, വി.കെ. പ്രദീപ്കുമാര്‍, കെ.കെ. അനിലന്‍, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. ചാവക്കാട്, ബ്ലാങ്ങാട്, പാലപ്പെട്ടി, മുനയ്ക്കകടവ്, വാടാനപ്പിള്ളി, എടമുട്ടം, ഇരിങ്ങാലക്കുട, ചാലക്കുടി തുടങ്ങിയ മറ്റ് മത്സ്യമാര്‍ക്കറ്റുകളിലും പരിശോധന നടന്നു. മത്സ്യങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് നിര്‍മ്മാണ യൂണിറ്റുകളിലും പരിശോധന നടത്തി. വിവിധ ഐസ് ഫാക്ടറികളില്‍നിന്നും ഐസിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഭക്ഷ്യസുരക്ഷ ലൈസന്‍സില്ലാത്ത ഐസ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button