തിരുവനന്തപുരം: സംസ്ഥാനത്തേക്കെത്തുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ രാസ വസ്തു കലര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെ പച്ചമത്സ്യം ജന മധ്യത്തില്‍ വെച്ച് കഴിച്ച് മത്സ്യതൊഴിലാളികളുടെ പ്രതിഷേധം.സെക്രട്ടറിയേറ്റിനു സമീപമായിരുന്നു മത്സ്യതൊഴിലാളികളുടെ വ്യത്യസ്ഥമായ പ്രതിഷേധം.
പച്ചമത്സ്യം കഴിച്ചും കപ്പയും മീന്‍കറിയും പാചകം ചെയ്തുമാണ് മത്സ്യതൊഴിലാളികള്‍ പ്രതിഷേധിച്ചത്. സംസ്ഥാനത്തേക്ക് വരുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന ശക്തമായതോടെയാണ് മത്സ്യതൊഴിലാളികള്‍ പ്രതിഷേധവുമായി ഇറങ്ങിയത്. തങ്ങള്‍ വില്‍ക്കുന്ന മത്സ്യത്തില്‍ വിഷാംശം ഇല്ലെന്ന് തെളിയിക്കാന്‍ അത് പച്ചയ്ക്ക് കഴിക്കാന്‍ വരെ തങ്ങള്‍ തയാറാണെന്ന് ഇവര്‍ വ്യക്തമാക്കി.
സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഞങ്ങള്‍ ഉന്നയിക്കുന്ന അവകാശങ്ങള്‍ കൃത്യമായി നടപ്പിലാക്കി തന്നിലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ മത്സ്യം വില്‍ക്കുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.
Post Your Comments