കൊച്ചി: വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച യുവാവിന് ദാരുണാന്ത്യം. തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെണ്‍കുളം കുഞ്ഞ്(60) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിഫാം വൃത്തിയാക്കാന്‍ സൂക്ഷിച്ചിരുന്ന ഫോര്‍മാലിന്‍ ആയിരുന്നു കുപ്പിയില്‍. ഇലഞ്ഞി ആലപുരത്ത് റബ്ബര്‍ മരത്തിന് ഷെയ്ഡ് ഇടുന്ന ജോലിക്ക് എത്തിയപ്പോള്‍ കുപ്പിയില്‍ ഫോര്‍മാലിന്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന്, കുപ്പിയിലെ ദ്രാവകം വെള്ളമാണെന്ന് കരുതി മദ്യത്തില്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നു.
Read Also : അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും: റവന്യു മന്ത്രി
ഫോര്‍മാലിന്‍ ചേര്‍ത്ത മദ്യം കഴിച്ചയുടന്‍ ഛര്‍ദിയുള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇരുവരും മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നാലെ, നില ഗുരുതരമായതിനെ തുടര്‍ന്ന്, കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജോസുകുട്ടി മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments