Gulf

ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ യുവതിയെ ഒമാനില്‍ ലൈംഗിക അടിമയാക്കി

യഎഇ: ഇന്ത്യയില്‍ നിന്നും സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് വിദേശ രാജ്യങ്ങളില്‍ എത്തിച്ച് അടിമപ്പണി ചെയ്യിക്കുന്ന പല വാര്‍ത്തകളും പുറത്തെത്തിയിട്ടുണ്ട്. പലരും ലൈംഗിക അടിമവരെയായി ദുഷ്‌കര ജീവിതം അനുഭവിച്ചരുണ്ട്. ഇത്തരത്തില്‍ മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ യുവതിയെ ഒമാനില്‍ ലൈംഗിക അടിമയാക്കി.

READ ALSO: 30 വര്‍ഷമായി ലൈംഗിക അടിമ: യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

39 കാരിയായ സ്ത്രീയെ ഒമാനിലായിരുന്നു ലൈംഗിക അടിമയാക്കിയിരുന്നത്. പഞ്ചാബ് സ്വദേശിയായ ഇവരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തി. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവര്‍ പുറത്ത് പറഞ്ഞത്. ഇവര്‍ രക്ഷപ്പെട്ടിടത്ത് 30ല്‍ അധികം സ്ത്രീകള്‍ ലൈംഗിക അടിമകളായിട്ടുണ്ട്. ഇന്ത്യയില്‍ തന്നെയുള്ള ഒരു ട്രാവല്‍ ഏജന്റാണ് ജോലി വാഗ്ദാനം ചെയ്ത് തന്നെ ചതിച്ചതെന്ന് അവര്‍ പറയുന്നു.

30,000 രൂപ ശമ്പളം ലഭിക്കുമെന്നായിരുന്നു ഏജന്റ് പറഞ്ഞിരുന്നത്. ദുബായിലാണ് ജോലി എന്നും പറഞ്ഞു. മാത്രമല്ല തന്റെ പക്കല്‍ നിന്നും 55000 രൂപ ഏജന്റ് വാങ്ങിയെന്നും സ്ത്രീ പറയുന്നു. ഏപ്രില്‍ ഒമ്പതിന് ദുബായിലെത്തിയ തന്നെ ഒമാനിലെ ഒരു പണക്കാരന് വില്‍ക്കുകയായിരുന്നു. അവിടെ പഞ്ചാബില്‍ നിന്നുള്ള ഒരു ഡസനിലധികം സ്ത്രീകള്‍ ലൈംഗിക അടിമയായിട്ടുണ്ട്.

നിരവധി പേരാണ് ഇവിടെ ലൈംഗിക അടിമകളായുള്ളത്. ഇവരെ ഉപയോഗിച്ച്  നീല ചിത്രങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും സ്ത്രീ പറയുന്നു. സംഭവം ധരിപ്പിക്കാനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ നേരിട്ട് കാണാനുള്ള ഒരുക്കത്തിലാണ് സ്ത്രീ.

shortlink

Related Articles

Post Your Comments

Related Articles


Back to top button