ന്യൂ ഹാംപ്ഷെയര്‍: സ്കൂളില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ നിന്നാണ് പതിനാലുകാരിയായ അബിഗാള്‍ ഹെര്‍നാന്‍ഡസിനെ അയാള്‍ തട്ടിക്കൊണ്ടു പോയത്. ബന്ധുക്കളും പോലീസും മാസങ്ങളോളം അന്വേഷിച്ചിട്ടും പെൺകുട്ടിയെ കണ്ടെത്താനായില്ല. ഒൻപത് മാസങ്ങൾക്ക് ശേഷം ഷിപ്പിങ് കണ്ടെയ്നറിനുള്ളില്‍ ഒളിപ്പിച്ച അവളെ നായകളെ കെട്ടുന്ന ബെല്‍റ്റുകള്‍ ഉപയോഗിച്ച് കഴുത്തും കൈ കാലുകളും ബന്ധിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ക്രൂര പീഡനങ്ങള്‍ നേരിട്ട് ആരെയും തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ ആയിരുന്ന അബിയെ സാധാരണ നിലയിലേക്ക് മടക്കിയെത്തിക്കാന്‍ ഏറെ പരിശ്രമങ്ങള്‍ വേണ്ടി വന്നിരുന്നു അയാളുടെ അടിമയായി കഴിയേണ്ടി വന്ന അവസ്ഥയെക്കുറിച്ച് കോടതിയില്‍ വിശദീകരിച്ചപ്പോള്‍ പലപ്പോഴും അവള്‍ വിതുമ്പി. നഥാനിയേല്‍ കിബ്ബി എന്ന മുപ്പത്തൊമ്പതുകാരനാണ് അബിഗാളിനെ തട്ടിക്കൊണ്ട് പോയത്. നായകളെ കെട്ടുന്ന ബെല്‍റ്റുകള്‍ ഉപയോഗിച്ച് കഴുത്തും കൈ കാലുകളും ബന്ധിക്കും.
ലൈംഗികമായി ദുരുപയോഗിക്കും. കിബ്ബിയെ യജമാനന്‍ എന്നായിരുന്നു വിളിക്കേണ്ടിയിരുന്നത്. വിസമ്മതിച്ചാല്‍ നേരിടേണ്ടി വരുന്ന ക്രൂര പീഡനങ്ങളെ ഭയന്ന് അങ്ങനെ ചെയ്യേണ്ടി വന്നെന്ന് അബിഗാള്‍ പറഞ്ഞു. പലപ്പോഴും ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിക്കും. മരിച്ചാല്‍ മതിയെന്ന് ആഗ്രഹിച്ച സമയമായിരുന്നു അതെന്ന് അബിഗാള്‍ കോടതിയില്‍ പറഞ്ഞു. വീട്ടുകാര്‍ക്ക് കിബ്ബി പറയുന്ന രീതിയില്‍ കത്തെഴുതേണ്ടി വന്നതിനെക്കുറിച്ചും അവള്‍ കോടതിയില്‍ പറഞ്ഞു.
ലൈംഗികാതിക്രമത്തിന് കേസെടുത്ത നഥാനിയല്‍ ഇനിയുള്ള കാലം ജയിലില്‍ തന്നെ കഴിയേണ്ടി വരുമെന്ന് കോടതി കേസില്‍ ശിക്ഷ വിധിച്ചു. അമേരിക്കയിലെ ന്യൂ ഹാപ്ഷെയറ്‍ കോടതി 45 വര്‍ഷത്തെ കഠിന തടവാണ് നഥാനിയേലിന് കോടതി വിധിച്ചത്.
Post Your Comments