മുംബൈ: യുവാവിനെ ലൈംഗിക അടിമയാക്കി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. ഉന്നതഉദ്യോഗസ്ഥരായ ദമ്പതികൾക്കെതിരെയാണ് ബോംബെ ഐഐടി വിദ്യാർത്ഥിയായ 30കാരൻ രംഗത്തെത്തിയത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് ദമ്പതികൾക്കെതിരെ കേസെടുത്തു.
ദമ്പതികൾ തന്നെ ലൈംഗിക അടിമയാക്കി മാറ്റുകയായിരുന്നെന്നും പിന്നീട് കൊലപ്പെടുത്താൻ ശ്രമിച്ചതായും വിദ്യാർത്ഥി പരാതിയിൽ പറയുന്നു. അതേസമയം കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
മുപ്പത് വയസുള്ള പരാതിക്കാരനായ വിദ്യാർഥിയും പ്രതിയും ഏകദേശം രണ്ട് വർഷം മുമ്പ് ഗ്രിൻഡ്ർ ആപ്പിലൂടെ പരിചയപ്പെടുകയായിരുന്നുവെന്ന് പൊവായ് പോലീസിലെ സീനിയർ ഇൻസ്പെക്ടർ ബുധൻ സാവന്ത് പറഞ്ഞു. രണ്ട് പ്രതികളും ഉയർന്ന വിദ്യാഭ്യാസമുള്ളവരും നല്ല ജോലിയുള്ളവരുമാണെന്നും ഓഫീസർ കൂട്ടിച്ചേർത്തു.
Post Your Comments