India

പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ഇന്ത്യ

ന്യൂഡൽഹി: തീവ്രവാദി സംഘടനകൾക്കു സാമ്പത്തിക സഹായം നൽകുന്നതു നിയന്ത്രിക്കാൻ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി പാകിസ്ഥാനെ ‘ഗ്രേ ലിസ്റ്റിൽ’ ഉൾപ്പെടുത്തിയ ഫിനാൻഷ്യൽ ആ‌ക്‌ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ഇന്ത്യ. പട്ടികയിൽ ഉൾപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരായുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക പരിഗണിച്ച് പാകിസ്ഥാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ വക്താവ് രാവീഷ് കുമാര്‍ വ്യക്തമാക്കി.

Read Also: പാകിസ്ഥാന്‍ ഭീകരരുടെ അഭയകേന്ദ്രമാകുന്നതിനോട് മുഖം തിരിക്കാന്‍ കഴിയില്ല : നിക്കി ഹേലി

തീവ്രവാദികളെ രാജ്യത്തു സംരക്ഷിച്ചു കൊണ്ടുള്ള പാക്കിസ്ഥാന്റെ നിലപാടിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആഗോള തലത്തിൽ ഇന്ത്യ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. എഫ്എടിഎഫിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ ഹാഫിസ് സയീദിനെ പോലുള്ള തീവ്രവാദികളെയും തീവ്രവാദിസംഘടനകളെയും സംരക്ഷിക്കുന്ന പാകിസ്ഥാന്റെ നടപടി ലോകത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും രാവീഷ് കുമാര്‍ പറഞ്ഞു. അതേസമയം എത്യോപ്യ, യെമന്‍, സെര്‍ബിയ, ശ്രീലങ്ക, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, സിറിയ, ടുണീഷ്യ എന്നീ രാജ്യങ്ങളാണ് പാകിസ്ഥാനൊപ്പം എഫ് എ ടി എഫിന്റെ ലിസ്റ്റിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button