Latest News

പാകിസ്ഥാന്‍ ഭീകരരുടെ അഭയകേന്ദ്രമാകുന്നതിനോട് മുഖം തിരിക്കാന്‍ കഴിയില്ല : നിക്കി ഹേലി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഭീകരരുടെ അഭയകേന്ദ്രമാകുന്നതിനോട് നമുക്ക് മുഖം തിരിക്കാന്‍ കഴിയില്ലെന്നു ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസഡര്‍ നിക്കി ഹേലി. ഒബ്‌സര്‍വര്‍ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ ഒരുക്കിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നിക്കി ഹേലി.

“പാകിസ്ഥാന്‍ ഭീകരരുടെ സ്വര്‍ഗ്ഗമാകുന്നത് അനുവദിക്കാന്‍ കഴിയില്ല. ഇതു സംബന്ധിച്ച്‌ പാകിസ്ഥാനു പലതവണ മുന്നറിയിപ്പുകള്‍ നല്‍കി കഴിഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയും യുഎസുമാണ് ആഗോളതലത്തില്‍ നേതൃത്വം വഹിക്കുന്നവരെന്നും ഒന്നിച്ചുനിന്നാല്‍ ഇരു രാജ്യങ്ങള്‍ക്കും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും” നിക്കി ഹേലി പറഞ്ഞു.

അതോടൊപ്പം തന്നെ ”മേഖലയില്‍ ചൈന നടത്തുന്ന വിപുലീകരണ പ്രവര്‍ത്തനങ്ങളില്‍ യുഎസും മറ്റു രാജ്യങ്ങളും ആശങ്കയിലാണെന്നും ജനാധിപത്യ മൂല്യങ്ങള്‍ക്കു ചൈന പ്രധാന്യം നല്‍കുന്നില്ലെന്നും” ഹേലി കൂട്ടിച്ചേര്‍ത്തു.

Also read : കെന്നഡിക്ക് പകരക്കാരനെ കണ്ടെത്തുന്നതിനുള്ള ട്രംപിന്റെ ലിസ്റ്റിൽ ഇന്ത്യൻ വംശജനായ അമേരിക്കൻ നിയമജ്ഞനും

shortlink

Related Articles

Post Your Comments

Related Articles


Back to top button