കൊളംബോ: വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ പന്തിൽ കൃത്രിമം കാണിച്ചുവെന്ന കാരണത്തിനു ഐസിസിയുടെ വിലക്ക് നേരിട്ടിരുന്നുവെങ്കിലും ചന്ദിമലിനെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡ്.
ഐസിസിയുടെ വിലക്ക് കാരണം വിന്‍ഡീസിനെതിരെ മൂന്നാം ടെസ്റ്റ് നഷ്ടമായെങ്കിലും ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡ് ചെയ്തത് പോലെ താരങ്ങള്‍ക്ക് വിലക്കെന്ന നിലപാട് വേണ്ടെന്നാണ് ശ്രീലങ്കന്‍ ബോര്‍ഡിന്റെ തീരൂമാനം.
അന്ന് മത്സരം നടക്കുമ്പോൾ പ്രതിഷേധ സൂചകമായി കളത്തിലിറങ്ങാതിരുന്നത് തെറ്റാണെങ്കിലും ചന്ദിമലിനും കോച്ച് ചന്ദിക ഹതുരുസിംഗ, മാനേജര്‍ അസാങ്ക ഗുരുസിന്‍ഹ തുടങ്ങിയവർക്കെതിരെയും നടപടി എടുക്കേണ്ടതില്ലെന്ന് കായിക മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
Also read : ഫിഫ ലോകകപ്പ്: ക്വാർട്ടറിൽ സ്ഥാനമുറപ്പിക്കാൻ പോര്‍ച്ചുഗലും ഉറുഗ്വേയും
Post Your Comments