തിരുവനന്തപുരം: ലസിത പാലക്കലിനെ തരികിട സാബു ഫേസ്‌ബുക്കിലൂടെ അപമാനിച്ചതിനെതിരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെ പോലീസ് നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച ബിജെപി നേതൃത്വം ഡിജിപി ലോക്നാഥ് ബെഹ്‌റക്ക് പരാതി നൽകി. സാബിബുവിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നാണ് ബിജെപിയുടെ തീരുമാനം.
‘ദീപ നിശാന്ത്, വീണജോർജ് തുടങ്ങിയവരുടെത് കള്ളകേസുകളായിരുന്നിട്ടുപോലും ത്വരിത ഗതിയിൽ അറസ്റ്റ് ഉൾപ്പടെയുള്ള നിയമനടപടി സ്വീകരിച്ചു പ്രതിയെ അറസ്റ്റ് ചെയ്യാൻ തയാറായി. എന്നാൽ ലസിത പാലക്കൽ നൽകിയ പരാതിയിൽ ഈ നടപടി ഉണ്ടായില്ല. ഈ സമയത്താണ് ഞങ്ങൾ ഡി.ജി.പി യെ കണ്ടത്. ഇത് കേവലം ലസിത പാലക്കൽ എന്ന സഹോദരിയുടെ മാത്രം പ്രശ്നമല്ല കേരളത്തിലെ ലക്ഷോപലക്ഷം സഹോദരിമാരുടെയുംകൂടി പ്രശ്നമാണ്, അതുപോലെ തന്നെ കേവലം കണ്ണൂരിലെ ഒരു പോലീസ് സ്റ്റേഷനിലെ മാത്രം പ്രശ്നമല്ല കേരളത്തിലെ നൂറുകണക്കിന് പോലീസ് സ്റ്റേഷനുകളുടെയും പ്രശ്നം ഇതൊക്കെ തന്നെയാണ് അതുകൊണ്ട് തന്നെ കേരളത്തിന്റെ തലസ്ഥാനത്തിരിക്കുന്ന ഡി.ജി.പി ഇത് അറിയണം.’
‘കേരളത്തിൽ സഹോദരിമാരുടെ മാനത്തിനു വിലപറയുന്ന ഇത്തരത്തിലുള്ള ആഭാസന്മാർക്കെതിരെ നടപടി എടുക്കാനുള്ള ശേഷി പോലീസിന് ഉണ്ടാകണമെന്നു ഡി.ജി.പി യെ നേരിൽകണ്ട് ആവശ്യപ്പെടുക എന്നത് ബി.ജെ.പി യുടെ കടമയാണ് എന്ന് മനസിലാക്കികൊണ്ടാണ് ഇന്ന് ഡി.ജി.പി യെ കണ്ടത്. ഡി.ജി.പി ക്ക് ഇതേ തുടർന്ന് പരാതി രേഖാമൂലം നൽകിയതായി ബിജെപി നേതാവ് അഡ്വ.എസ് സുരേഷ് പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
കണ്ണൂരിൽ ലസിത പാലക്കൽ എന്ന ഞങ്ങളുടെ സഹോദരിക്ക് നേരെ സാബു എന്ന ക്രിമിനലും ആഭാസനും നടത്തിയ ഫേസ്‍ബുക്ക് ആക്രമണം അങ്ങേയറ്റം ദുഃഖപരമായിട്ടുള്ളതാണ് അതിനെതിരെ ആറാം തീയതി സഹോദരി ലസിത പരാതി നൽകി. ആറാം തീയതി കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഇത്രയുംനാൾ പ്രതിയെ അറസ്റ്റ് ചെയ്യാൻ കേരളാപോലീസ് നടപടി സ്വീകരിച്ചിട്ടില്ല. തുടർന്ന് ഏഴാം തീയതി തന്നെ ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീ സത്യപ്രകാശ് മാഷ് എസ്. പി യെ കണ്ട് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷവും ഫലമുണ്ടായില്ല.
കഴിഞ്ഞ ദിവസം യുവമോർച്ചയുടെ സംസ്ഥാന പ്രസിഡന്റ് ശ്രീ പ്രകാശ് ബാബു ലസിതയോടൊപ്പം പോലീസ് സ്റ്റേഷന്റെ മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി, എന്നിട്ടും അധികാരികൾ കണ്ണുതുറക്കാൻ തയാറാകുന്നില്ല. ഇതേ സമയം ദീപ നിശാന്ത്, വീണജോർജ് തുടങ്ങിയവരുടെത് കള്ളകേസുകളായിരുന്നിട്ടുപോലും ത്വരിത ഗതിയിൽ അറസ്റ്റ് ഉൾപ്പടെയുള്ള നിയമനടപടി സ്വീകരിച്ചു പ്രതിയെ അറസ്റ്റ് ചെയ്യാൻ തയാറായി. എന്നാൽ ലസിത പാലക്കൽ നൽകിയ പരാതിയിൽ ഈ നടപടി ഉണ്ടായില്ല.
ഈ സമയത്താണ് ഞങ്ങൾ ഡി.ജി.പി യെ കണ്ടത്. ഇത് കേവലം ലസിത പാലക്കൽ എന്ന സഹോദരിയുടെ മാത്രം പ്രശ്നമല്ല കേരളത്തിലെ ലക്ഷോപലക്ഷം സഹോദരിമാരുടെയുംകൂടി പ്രശ്നമാണ്, അതുപോലെ തന്നെ കേവലം കണ്ണൂരിലെ ഒരു പോലീസ് സ്റ്റേഷനിലെ മാത്രം പ്രശ്നമല്ല കേരളത്തിലെ നൂറുകണക്കിന് പോലീസ് സ്റ്റേഷനുകളുടെയും പ്രശ്നം ഇതൊക്കെ തന്നെയാണ് അതുകൊണ്ട് തന്നെ കേരളത്തിന്റെ തലസ്ഥാനത്തിരിക്കുന്ന ഡി.ജി.പി ഇത് അറിയണം. കേരളത്തിൽ സഹോദരിമാരുടെ മാനത്തിനു വിലപറയുന്ന ഇത്തരത്തിലുള്ള ആഭാസന്മാർക്കെതിരെ നടപടി എടുക്കാനുള്ള ശേഷി പോലീസിന് ഉണ്ടാകണമെന്നു ഡി.ജി.പി യെ നേരിൽകണ്ട് ആവശ്യപ്പെടുക എന്നത് ബി.ജെ.പി യുടെ കടമയാണ് എന്ന് മനസിലാക്കികൊണ്ടാണ് ഇന്ന് ഡി.ജി.പി യെ കണ്ടത്.
ഡി.ജി.പി ക്ക് ഇതേ തുടർന്ന് പരാതി രേഖാമൂലം നൽകി, ഡി.ജി.പി ഞങ്ങളുടെ സാനിധ്യത്തിൽ കണ്ണൂർ എസ്. പി യുമായി ബന്ധപ്പെട്ടു ത്വരിത ഗതിയിൽ നടപടി എടുക്കണമെന്ന് അദ്ദേഹത്തോട് ആവിശ്യപ്പെട്ടു ഞങ്ങളെ സ്വീകരിച്ചതും ഞങ്ങളുടെ സാനിധ്യത്തിൽ അദ്ദേഹമെടുത്ത നടപടികളും ആശ്വാസദായകമാണെങ്കിലും അദ്ദേഹം ഇന്ന് പിണറായി വിജയന്റെ പോലീസ് മേധാവിയാണ് പിണറായി വിജയനിൽ നിന്നും നീതിലഭിക്കുമെന്നു പ്രതീക്ഷിക്കാൻ പറ്റില്ല.
അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ സഹോദരിമാർക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് നടക്കുന്ന ക്യാമ്പയിൻ കൂടുതൽ ശക്തിയോടുകൂടി നടത്തുകയും കണ്ണൂർ മുതൽ തിരുവനന്തപുരം വരെ പ്രത്യക്ഷത്തിൽ ജനകീയമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അറിയിക്കാൻ കൂടിയാണ് ഇന്ന് ബിജെപി പ്രതിനിധി സംഘം ഡി.ജി.പി യെ കണ്ടിട്ടുള്ളത്….
Post Your Comments