
കുവൈറ്റ്: പ്രവാസികൾക്ക് വീണ്ടും തിരിച്ചടി. കുവെെത്തില്‍ സ്വദേശിവത്ക്കരണം പെട്രോളിയം മേഖലയിലേക്കു കൂടി നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. ഇതോടെ പ്രവാസി തൊഴിലാളികളെ ഈ മേഖലയില്‍ നിന്നും മാറ്റി പകരം സ്വദേശികളെ ജോലിക്കെടുക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
ALSO READ: പ്രവാസികൾക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി സൗദി
കുവൈറ്റ് ഓയില്‍ ടാങ്കേഴ്സ് കമ്പനി, കുവൈത്ത് ഗള്‍ഫ് ഓയില്‍ കമ്പനി, കുവൈത്ത് ഫോറിന് ഓയില്‍ എക്സ്പ്ലൊറേഷന്‍ കമ്പനി, കുവൈത്ത് ഓയില്‍ കമ്പനി, കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി, കുവൈത്ത് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി തുടങ്ങിയ കമ്പനികൾ സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി, പ്രവാസി തൊഴിലാളികളെ കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ അനേകം പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടും.
Post Your Comments