ദുബായ്: വേനലവധി കഴിഞ്ഞ് പ്രവാസികൾക്ക് തിരിച്ചുപോകാൻ സമയമായതോടെ വിമാനകമ്പനികൾ കുത്തനെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നു. കേരളത്തില്‍ നിന്നു ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടിയോളമാണു വര്‍ദ്ധന. സെപ്തംബര്‍ ഒന്നു മുതല്‍ പത്തുവരെയുള്ള ദിവസങ്ങളിലാണ് നിരക്ക് വർദ്ധന. വേനലവധി കഴിയുന്നതിനു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം യാത്ര തിരിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ കൊള്ള.
കോഴിക്കോട്ട്നിന്നും ദോഹയിലേക്ക് ഈ കാലയളവില്‍ ഒരാള്‍ക്കു യാത്ര ചെയ്യണമെങ്കില്‍ 52000 രൂപയ്ക്ക് മുകളിലാണു ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തു നിന്ന് 48000 വും കൊച്ചിയില്‍ നിന്ന് 47000 രൂപയും ടിക്കറ്റിനായി നല്‍കണം. അതായത് ഒരു കുടുംബത്തിന് രണ്ട് ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും. അതേസമയം വലിയ പെരുന്നാളിനോടനുബന്ധിച്ചു ദോഹയില്‍നിന്നു നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കിലും അടുത്ത ആഴ്ചയോടെ കാര്യമായ വര്‍ദ്ധന ഉണ്ടാകുമെന്നാണ് സൂചന.
Post Your Comments