തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ജൂണിലെ ശമ്പളം നല്‍കുന്നതിന് സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ച് ഉത്തരവായി. ബാങ്ക് കണ്‍സോര്‍ഷ്യം രൂപീകരിച്ച് പ്രതിമാസ പലിശ കുറച്ച് 80 കോടി രൂപ അധിക വിഭവമായി സമാഹരിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. യെ സര്‍ക്കാര്‍ സഹായിച്ചിരുന്നു. എന്നാല്‍ പ്രതിമാസ ശമ്പളം തനത് വരുമാനത്തില്‍ നിന്ന് കണ്ടെത്തുന്നതിന് കെ.എസ്.ആര്‍.ടി.സിയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ കെ.എസ്.ആര്‍ടി.സി മാനേജ്‌മെന്റിന്റെ അപേക്ഷ അനുസരിച്ച് ഏപ്രിലില്‍ 50 കോടി, മേയില്‍ 20 കോടി ഇപ്പോള്‍ 20 കോടി രൂപയും ഉള്‍പ്പെടെ കണ്‍സോര്‍ഷ്യം വന്ന ശേഷം 90 കോടി രൂപ ശമ്പളം നല്‍കുന്നതിന് കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ നല്‍കി. സ്ഥാപനത്തിന്റെ അവസ്ഥ മനസ്സിലാക്കി സ്വയം പര്യാപ്തതയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ജീവനക്കാര്‍ മുന്നോട്ട് പോകണമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.
Post Your Comments