ഇന്ന് മിഥുനമാസത്തിലെ പൗര്‍ണമി. വടക്കേ ഇന്ത്യയില്‍ പ്രധാനമായും ഈ ദിനത്തില്‍ വടസാവിത്രി വ്രതം ആഘോഷിക്കപ്പെടുന്നു. ദാമ്പത്യ ക്ലേശം നീങ്ങാനും ഭർതൃസൗഖ്യത്തിനും ദീർഘസുമംഗലീ ഭാഗ്യത്തിനും അനുഷ്ഠിക്കുന്ന വ്രതമാണിത്.
വട വൃക്ഷമായ അരയാലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഇതിനു വടസാവിത്രി എന്ന പേര് ലഭിച്ചത്. ഈ ദിനത്തില്‍ വിവാഹിതരായ സ്ത്രീകള്‍ സൂര്യോദയത്തിനു മുന്പ് കുളിച്ചു ഇഷ്ടടെവനെ പ്രാര്‍ത്ഥിക്കുന്നു. അതിനോടൊപ്പം ആല്‍മരത്തിനു ചുവട്ടിൽ തൊഴുതു പ്രാര്‍ഥിച്ച ശേഷം അരയാല്‍മരത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കണം. ചിലയിടങ്ങളിൽ ആല്‍മരത്തിനു ഏഴ് പ്രദക്ഷിണം വയ്ക്കുന്നതിനോടൊപ്പം മരത്തെ നൂലുകൊണ്ട് ചുറ്റാറുണ്ട് .വിവാഹിതരായ സ്ത്രീകള്‍ ആല്‍മരത്തില്‍ നൂല്‍കൊണ്ടുബന്ധിച്ച് അര്‍ച്ചന നടത്തി പ്രാർഥിച്ചാൽ ദീര്‍ഘ സുമംഗലികളായിരിക്കുമെന്നാണ് വിശ്വാസം. ഭര്‍ത്താവിന്റെ ആയുസ്സിനു വേണ്ടി ഈ ദിനത്തില്‍ ഉപവാസത്തോടെ വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്.
അരയാൽ മരങ്ങളുടെ രാജാവാണ്. ഈ വൃക്ഷരാജനിൽ ബ്രഹ്മാവ്, മഹാവിഷ്ണു, പരമശിവൻ എന്നീ ത്രിമൂർത്തികളുടെ സാന്നിധ്യമുണ്ട് എന്നാണു വിശ്വാസം. അരയാലിനെ പ്രദക്ഷിണം ചെയ്യുമ്പോൾ
മൂലതോ ബ്രഹ്മരൂപായ
മധ്യതോ വിഷ്ണുരൂപിണേ
അഗ്രതഃ ശിവരൂപായ
വൃക്ഷരാജായ തേ നമഃ. എന്ന പ്രാര്‍ത്ഥന ചൊല്ലുന്നത് നല്ലതാണ്.
കടയ്ക്കൽ ബ്രഹ്മാവിന്റെ രൂപത്തിലും നടുവിൽ വിഷ്ണുവിന്റെ രൂപത്തിലും അറ്റത്തു ശിവന്റെ രൂപത്തിലുമുള്ള വൃക്ഷരാജനു നമസ്കാരം എന്നാണു പ്രാർഥനയുടെ അർഥം.
Post Your Comments