ന്യൂഡൽഹി: ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരായ കുമ്പസാര ലൈംഗിക പീഡന ആരോപണത്തിൽ സ്വമേധയാ നടപടിയുമായി ദേശീയ വനിതാ കമ്മീഷൻ. സംഭവത്തിൽ വനിതാകമ്മീഷൻ ഡിജിപിയോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്. വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. സംഭവത്തിൽ സംസ്ഥാന സർക്കാരിൽ നിന്നും പൊലീസിൽ നിന്നും നീതി ലഭിക്കില്ലെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞിരുന്നു. വിഷയത്തിൽ സംസ്ഥാന വനിതാ കമ്മീഷനോ പൊലീസോ ഇതുവരെ ഇടപെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
സഭയിൽ നിന്ന് വൈദീകരെ പുറത്താക്കിയെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇതിനിടയിലാണ് ദേശീയ വനിതാകമ്മീഷന്റെ ഇടപെടൽ. സ്ത്രീയെ വൈദികർ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന മാധ്യമ വാർത്തകളുടെയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശബ്ദരേഖയുടെയും അടിസ്ഥാനത്തിലാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
Post Your Comments