
തിരുവനന്തപുരം : താര സംഘടനയായ അമ്മയിൽനിന്ന് നാല് നടിമാർ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജി സുധാകരൻ. മലയാള സിനിമയിൽ കൊച്ചി കേന്ദ്രീകരിച്ച് ലോബിയുണ്ടെന്നു മന്ത്രി വ്യക്തമാക്കി കൂടാതെ ‘അമ്മ ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെ തീരുമാനമെടുത്തെന്നും രാജിവെച്ച നടിമാർ അഭിമാനമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
പണ്ടും ഇപ്പോഴും ദിലീപിനെക്കുറിച്ച് നല്ല അഭിപ്രായമില്ല. ദിലീപ് ഒരു ധിക്കാരിയാണെന്നും പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുതെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച്ചയാണ് മലയാള സിനിമയിലെ പ്രമുഖ നടിമാരായ രമ്യ നമ്പീശൻ , ഗീതു മോഹൻ ദാസ് , റിമ കല്ലിങ്കൽ , ആക്രമിക്കപ്പെട്ട നടി എന്നിവർ താര സംഘടനയിൽ നിന്ന് രാജിവെച്ചത്.
Post Your Comments