മോസ്‌കോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തില്‍ സെനഗലും കൊളംബിയയും ഇന്ന് ഏറ്റുമുട്ടും. പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ജയം അനിവാര്യമായ ഘട്ടത്തില്‍ ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ് . ഇന്ത്യന്‍സമയം രാത്രി 7.30ന് സമാറ അരീനയിലാണ് മത്സരം. നാലു പോയന്റുമായി സെനഗലും മൂന്നു പോയന്റുമായി കൊളംബിയയും ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ മത്സരം ആവേശകരമാകും.
read also: ഫിഫ ലോകകപ്പ് : ജയത്തോടെ മടങ്ങാന്‍ പനാമയും ടുണീഷ്യയും
പ്രമുഖരായ താരങ്ങള്‍ അണിനിരക്കുന്ന കൊളംബിയയ്ക്ക് ജയത്തില്‍ കുറഞ്ഞതെന്തും പുറത്തേക്കുള്ള വഴിതെളിക്കും. ജപ്പാനോട് ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ റാങ്കിങ്ങില്‍ മുന്നിലുള്ള പോളണ്ടിനെ തോല്‍പ്പിച്ച ആത്മവിശ്വാസം ടീമിനുണ്ട്. ജെയിംസ് റോഡ്രിഗസ്, ഫാല്‍കാവോ എന്നിവരില്‍ വിശ്വാസമര്‍പ്പിച്ചു ഇറങ്ങുന്ന കൊളംബിയക്ക് വളരെയേറെ പ്രതീക്ഷയുണ്ട് . കൊളംബിയയുടെ ആദ്യ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ കാര്‍ലോസ് സാഞ്ചസ് സെനഗലിനെതിരെ കളിച്ചേക്കും.
ആദ്യ മത്സരത്തില്‍ പോളണ്ടിനെ അട്ടിമറിച്ച സെനഗലിന് രണ്ടാം മത്സരത്തില്‍ ജപ്പാനോട് സമനില വഴങ്ങേണ്ടിവന്നതിനാല്‍ ഈ മത്സരം ജയിക്കുക അനിവാര്യമാണ്. എന്നാല്‍ കൊളംബിയയ്ക്കെതിരെ ഒരു സമനില നേടിയാല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കും. വളരെ മികച്ച രീതിയില്‍ പന്തുതട്ടുന്നതും , ഒത്തിണക്കത്തോടെയുള്ള കളിയുമാണ് സെനഗല്‍ ഈ ലോകകപ്പില്‍ ഇതുവരെ കാഴ്ചവെച്ചത്. ഇന്നും ആ മികവ് പുലര്‍ത്താനായാല്‍ ഈ ആഫ്രിക്കന്‍ രാജ്യം പ്രീക്വാര്‍ട്ടറില്‍ സ്ഥാനം കണ്ടെത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
Post Your Comments