മോസ്കോ•ലോകകപ്പ് ഗ്രൂപ്പ് ജി യിലെ മത്സരത്തില്‍ പനാമയും ടുണീഷ്യയും ഇന്ന് ഏറ്റുമുട്ടും. ആദ്യ രണ്ടു മത്സരത്തിലും തോറ്റ ഇരു ടീമുകളും ജയത്തോടെ നാട്ടിലേക്ക് മടങ്ങാനായാണ് ഈ ലോകകപ്പിലെ തങ്ങളുടെ അവസാന അംഗത്തിനിറങ്ങുന്നത് . ഇന്ത്യന്‍സമയം രാത്രി 11.30ക്കാണ് മത്സരം. കന്നി ലോകകപ്പിനെത്തിയ പനാമയ്ക്ക് ഒരു പോയന്റുപോലും ഇതുവരെ നേടാനായിട്ടില്ല. ബെല്‍ജിയത്തോട് 3-0ത്തിനും ഇംഗ്ലണ്ടിനോട് 6-1നും ആയിരുന്നു അവരുടെ തോൽവി . ഇംഗ്ലണ്ടിനെതിരെ ഒരു ഗോള്‍ നേടാനായതാണ് പനാമക്ക് ഈ ലോകകപ്പിൽ ആകെ ഉണ്ടായ നേട്ടം. ഇതുവരെ കളിക്കാതെ ബെഞ്ചിൽബെഞ്ചിലിരുന്ന താരങ്ങൾക്ക് കളിക്കാനവസരം നൽകുക എന്നതാകും പനാമ ടീം മാനേജ്‌മന്റ് ഇന്നത്തെ മത്സരത്തിൽ പ്രാധാന്യം നൽകുക.
മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ട്യൂണിഷ്യക്ക് പോയന്റ് നേടാനായില്ല എന്നുള്ളതാണ് മറ്റൊരു വസ്തുത . ഇംഗ്ലണ്ടിനോട് 2-1നും , ബെല്‍ജിയത്തോട് 5-2നും അവർ പരാജയം ഏറ്റുവാങ്ങി. പനാമയെ തോല്‍പ്പിച്ച് മൂന്നു പോയന്റുമായി ഈ വർഷത്തെ ലോകകപ്പ് യാത്ര അവസാനിപ്പിക്കാനാകും ടുണീഷ്യയുടെ ശ്രമം. ഇതുവരെയുള്ള കളികളുടെ അടിസ്ഥാനത്തിൽ പനാമയെക്കാള്‍ മികച്ചു നില്‍ക്കുന്ന ടുണീഷ്യ ജയിക്കുമെന്നാണ് ഫുട്ബോൾ വിദഗ്ധരുടെ പ്രവചനം.
Post Your Comments