
മഹാരാഷ്ട്ര: സഹപ്രവർത്തകർ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 28ും 19തും പ്രായമുള്ള പെൺകുട്ടിയെയും യുവാവിനെയുമാണ് തൂങ്ങി മരിച്ച നയിലയിൽ കണ്ടെത്തിയത്. ഇരുവരും മുൻപ് പ്രണയത്തിലായിരുന്നു. പ്രണയം തകർന്നതോടെ ഇരുവരും വേറെ വിവാഹം ചെയ്തു. ബോയിസറിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌ത് വരികയായിരുന്നു യുവാവ്. 20 ദിവസം മുൻപാണ് പെൺകുട്ടി ഇതേ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.
ALSO READ: മെഡിക്കൽ വിദ്യാർത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ചൊവ്വാഴ്ച ഒരു സുഹൃത്തിന്റെ ബൈക്കില്‍ ഇരുവരും യാത്ര തിരിക്കുകയായിരുന്നു. ഇവർ രണ്ട് പേരും തിരികെ വരാതായതോടെ ഇരു കുടുംബങ്ങളും പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ച വാഹനം കണ്ടെത്തിയിരുന്നു. ഇതിന് അടുത്ത് നിന്ന് തന്നെയാണ് ഇരുവരെയും മരത്തിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
Post Your Comments