India

മെഡിക്കൽ വിദ്യാർത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മധുര: മധുരയിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബിഡിഎസ് വിദ്യാർത്ഥിനിയാണ് ഹോസ്റ്റൽ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയത്. കഴിഞ്ഞ ദിവസമായിരുന്നു പെൺകുട്ടി ജീവനൊടുക്കിയത്. ഇന്ന് രാവിലെ സഹപാഠിയായ പെൺകുട്ടി മുറിയുടെ വാതിൽ തട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

ALSO READ: ഷാര്‍ജയില്‍ ഇന്ത്യൻ പ്രവാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ശേഷം പോലിസിന്റെയും മറ്റ് കുട്ടികളുടെയും സാനിധ്യത്തിൽ മുറിയുടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ആഗ്ര സ്വദേശിനിയാണ് പെൺകുട്ടി ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. മുറി പരിശോധിച്ചതിൽ നിന്ന് പോലീസിന് യാതൊന്നും കണ്ടെത്താനായില്ല. മൃതദേഹം പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button