മഘര്‍ : 2019 ലെ തെരഞ്ഞെടുപ്പിലെ ബിജെപി നയം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി . ജാതി, മത ന്യൂനപക്ഷങ്ങളെ ബിജെപിയും കേന്ദ്രസര്‍ക്കാരും അവഗണിക്കുന്നെന്ന പരാതികള്‍ ശക്തമാകുന്നതിനിടെയാണ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണ തന്ത്രത്തിന്റെ വ്യക്തമായ സൂചന പ്രധാനമന്ത്രി നല്‍കിയത്.
‘ജാതിയില്‍ കബീര്‍ വിശ്വസിച്ചിരുന്നില്ല, എല്ലാവരും തുല്യരാണെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. കബീറിന്റെ ഈ സന്ദേശം ജനങ്ങളിലെത്തിച്ച് ഒരു പുതിയ ഭാരതം സൃഷ്ടിക്കാനാണ് നമ്മള്‍ ലക്ഷ്യമിടുന്നത്’ – പ്രധാനമന്ത്രിയുടെ നയം വ്യക്തമായിരുന്നു. 15-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവി കബീര്‍ദാസിന്റെ 500-ാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മഘറില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണു കബീറിന്റെ ആശയങ്ങള്‍ ഉദ്ധരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.
Read Also : മലയാള സിനിമാക്കാരെ ഭയക്കണം : പലരും ഭീകരവാദികളെ പോലെ : ആഞ്ഞടിച്ച് സംവിധായകന്‍ ആഷിഖ് അബു
സമാജ്വാദികളെയും ബഹുജനങ്ങളെയും കുറിച്ചു സംസാരിക്കുന്നവര്‍ അധികാരം കയ്യാളുന്നതിനെപ്പറ്റി മാത്രം ചിന്തിക്കുന്നവരാണ്. അധികാരത്തില്‍ വരുന്നതിനു വേണ്ടി മാത്രം അവര്‍ നുണപ്രചാരണങ്ങള്‍ നടത്തുകയും ജനങ്ങളെ ദ്രോഹിക്കുകയും ചെയ്യും’- സമാജ്വാദി പാര്‍ട്ടിയെയും ബിഎസ്പിയെയും ഉന്നംവച്ചു മോദി പറഞ്ഞു. കുറച്ചു നാള്‍ മുമ്പു വരെ തമ്മില്‍ കണ്ടുകൂടാത്തവര്‍ ഇപ്പോള്‍ തോളില്‍ കയ്യിട്ടാണ് നടക്കുന്നതെന്നും അത് അവരുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments