കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് അമ്മ താരസംഘടനയില്‍ നിന്ന് പ്രശസ്തരായ നാല് നടികള്‍ രാജിവെച്ചതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. കേരളം ഉറ്റുനോക്കുന്നത് അമ്മ എന്ന പ്രസ്ഥാനത്തിലേയ്ക്കാണ്. താരസംഘടനയില്‍ മുതിര്‍ന്ന ചില ചലചിത്ര താരങ്ങളുടെ മേല്‍ക്കോയ്മയ്ക്കെതിരെ സംവിധായകന് ആഷിഖ് അബു രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.
മലയാള സിനിമാ മേഖല ഭീകരവാദികളുടെ പ്രവര്‍ത്തനം പോലെയായിരിക്കുകയാണെന്നാണ് സംവിധായകന് ആഷിഖ് അബു തുറന്നടിച്ചത്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് ആഷിഖ് അബു, മലയാള സിനിമാമേഖലയിലെ പുതിയ പ്രവണതകള്‍ക്കെതിരേ രംഗത്തുവന്നത്. ദിപീലിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് പിന്നാലെ ആഷിഖ് അബുവിന്റെ ഭാര്യ റീമ കല്ലിങ്കല്‍ അടക്കം നാല് നായിക നടിമാര്‍ ‘ അമ്മ’യില്‍ നിന്ന് രാജിവച്ചിരുന്നു. ഇതിന് പിന്നാലെയുയര്‍ന്ന വിവാദത്തോട് പ്രതികരിച്ചാണ് ആഷിഖ് അബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
Read Also : മീനില്‍ ഫോര്‍മാലിനെ കൂടാതെ മനുഷ്യവിസര്‍ജ്യത്തിലെ ബാക്ടീരിയയും : പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
സിനിമ എന്ന ജനപ്രിയകലയോട് ജനങ്ങള്‍ക്കുള്ള നിഷ്കളങ്കമായ സ്നേഹവും ആരാധനയും ഉപയോഗിച്ച് ഫാന്‍സ് അസോസിയേഷന് എന്ന പേരില്‍ ഗുണ്ടാ സംഘം രൂപീകരിക്കുകയും അവര്‍ ഈ താരങ്ങള്‍ക്കുവേണ്ടി ആക്രമങ്ങള്‍ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എതിര്‍പക്ഷത്തെ, പ്രത്യേകിച്ച് സ്ത്രീകളെ നിശ്ശബ്ദരാക്കുകയും ചെയ്യുന്ന തന്ത്രമാണ് പയറ്റിക്കൊണ്ടിരിക്കുന്നതെന്ന് ആഷിഖ് അബു വെളിപ്പെടുത്തുന്നു.
സംവിധായകരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ ഫെഫ്കയും ദിലീപ് വിഷയത്തില്‍ മൗനത്തിലാണെന്നും ഫെഫ്ക നേതാവും ഇടതുപക്ഷ സഹയാത്രികനുമായ സംവിധായകന് ബി ഉണ്ണികൃഷ്ണന് കുറ്റാരോപിതനായ നടന്റെ ഒപ്പമാണെന്നും ആഷിഖ് അബു കുറ്റപ്പെടുത്തുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :
Post Your Comments