Kerala

മീനില്‍ ഫോര്‍മാലിനെ കൂടാതെ മനുഷ്യവിസര്‍ജ്യത്തിലെ ബാക്ടീരിയയും : പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം : മത്സ്യത്തില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയതിനു പുറമെ മനുഷ്യവിസര്‍ജ്യത്തില്‍ കാണുന്ന ബാക്ടീരിയയും. നാം വാങ്ങുന്ന മത്സ്യത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മത്സ്യം കേടാകാതെ ഉപയോഗിക്കുന്ന ഐസിലാണ് കോളറയ്ക്കും മഞ്ഞപ്പിത്തത്തിനും കാരണമായേക്കാവുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിരിക്കുന്നത്. മനുഷ്യ വിസര്‍ജ്യത്തില്‍നിന്നാണു കോളിഫോം ബാക്ടീരിയ വെള്ളത്തില്‍ കലരുന്നത്. മലിനജലമാണ് ഐസ് നിര്‍മിക്കാനായി ഉപയോഗിക്കുന്നതെന്നും പരിശോധനയില്‍ വ്യക്തമായി.

ഐസില്‍ അമോണിയ ചേര്‍ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഏതു ഘട്ടത്തിലാണ് ഐസില്‍ അമോണിയ ചേര്‍ക്കുന്നതെന്നു മനസ്സിലായിട്ടില്ല. ചെമ്മീന്‍ കെട്ടുകളില്‍ വെള്ളത്തില്‍ അമോണിയ ചേര്‍ക്കുന്നതിന്റെ വിവരങ്ങളും പരിശോധനയില്‍ ലഭിച്ചു. മത്സ്യത്തില്‍ മായം ചേര്‍ക്കുന്നവരെ പിടികൂടാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണു കണ്ടെത്തല്‍. ഇതോടൊപ്പമാണു മത്സ്യബന്ധന വിതരണ കേന്ദ്രങ്ങള്‍ പരിശോധിച്ച് ഐസിന്റെയും വെള്ളത്തിന്റെയും ഗുണനിലവാരം പരിശോധിച്ചത്.

മത്സ്യങ്ങളില്‍ മനുഷ്യ ശരീരത്തെ ബാധിക്കുന്ന ഫോര്‍മലിന്‍ കലര്‍ന്നിട്ടുണ്ടോയെന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നില്ല. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിലാണു ഫോര്‍മലിന്‍ സാന്നിധ്യം കണ്ടെത്തിയത്. വ്യത്യസ്ത രീതിയിലാണ് ഇരു സ്ഥാപനങ്ങളും പരിശോധന നടത്തുന്നതെന്നും ഇതിനാലാണു രണ്ടു ഫലം ലഭിച്ചതെന്നുമാണു സംസ്ഥാനത്തെ ലാബ് അധികൃതരുടെ വിശദീകരണം.

Read Also : വാഹനം കേടായി വഴിയിൽപെട്ടുപോയ കുടുംബത്തെ സഹായിച്ച വ്യക്തിയെ അമ്പരപ്പിച്ച് ദുബായ് ഭരണാധികാരി

പുറത്തുനിന്നുള്ള മത്സ്യങ്ങളുടെ പരിശോധന പൂര്‍ത്തിയായശേഷം സംസ്ഥാനത്തിനകത്ത് പരിശോധന ആരംഭിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. അപ്പോള്‍ ആവശ്യമെങ്കില്‍ പൊലീസിന്റെ സഹകരണം തേടും. കേന്ദ്ര നിയമം ശക്തമായതിനാല്‍ പുതിയ നിയമം കൊണ്ടുവരാനുള്ള സാഹചര്യമില്ലെന്നു ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതര്‍ പറയുന്നു. ശക്തമായ കേന്ദ്ര നിയമം ഉള്ളതിനാല്‍ അതിന്റെ ചുവടുപിടിച്ചുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ആലോചിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button