Latest NewsKeralaNews

സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തു: യുവതിയുടെ പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍. ജെയിംസ് കാമറൂണ്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചില ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള മലപ്പുറം പൂച്ചാല്‍ കല്ലറമ്മല്‍ വീട്ടില്‍ എ.ഷാജഹാനാണ്(31) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.

Read Also: സ്വര്‍ണക്കടത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറഞ്ഞ് പി.വി അന്‍വര്‍ എംഎല്‍എ

കണ്ണൂര്‍ സ്വദേശിയായ യുവതിക്കൊപ്പം വെണ്ണലയിലാണു ഷാജഹാന്‍ താമസിച്ചിരുന്നത്. ജെയിംസ് കാമറൂണ്‍ എന്ന ചിത്രത്തില്‍ യുവതി അഭിനയിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.

യുവതിയെ വിവാഹം കഴിക്കുമെന്നായിരുന്നു ഷാജഹാന്‍ പറഞ്ഞിരുന്നതെങ്കിലും ഇയാള്‍ വിവാഹിതനാണെന്ന വിവരം പിന്നീടു യുവതി അറിഞ്ഞു. ഇതോടെയാണു പരാതി നല്‍കിയത്. തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുക, ഭീഷണി, വഞ്ചന, ആയുധം ഉപയോഗിച്ചു മുറിവേല്‍പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണു കേസെടുത്തിട്ടുള്ളത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button