Gulf

കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ ലഗേജ് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന പ്രചാരണം; സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതർ

റിയാദ്: വിമാനയാത്രയ്ക്ക് കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ ലഗേജ് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതർ. പ്രചാരണം അടിസ്ഥാന രഹിതമാണെന്നും എയര്‍പോര്‍ട്ടുകളിലെ കണ്‍വെയര്‍ ബെല്‍റ്റുകളില്‍ തടസ്സം സൃഷ്ടിക്കാത്ത നിരപ്പായ പ്രതലമുള്ള ഏത് തരം പെട്ടികളും യാത്രയ്ക്ക് ഉപയോഗിക്കാന്‍ അനുമതിയുണ്ടെന്നും സൗദി എയർലൈൻസ് വ്യക്തമാക്കി. പൊതുജനതാല്‍പ്പര്യം പരിഗണിച്ച്‌ ലഗേജുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റിലും എയര്‍പോര്‍ട്ടുകളിലും മുൻപ് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Read Also: യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത, യുഎഇയില്‍ നിന്നും കൂടുതല്‍ ലഗേജ് കൊണ്ട് വരാം, എന്നാല്‍ ഒരേയൊരു നിബന്ധന

സൗദി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ച പശ്ചാത്തലത്തിലാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. ട്രോളി ബാഗുകളും പ്ലാസ്റ്റിക് ബാഗുകളും വില്‍പ്പന നടത്തുന്നവര്‍ സൃഷ്ടിക്കുന്ന വാർത്തകളാണിതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button