ദുബായ്: യുഎഇയിലേക്ക് എത്തുന്ന യാത്രക്കാരുടെ ലഗേജില്‍ രാജ്യത്ത് നിരോധനമുള്ള വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുന്നറിയിപ്പ്. യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ് പുറത്തുവിട്ട മുന്നറിയിപ്പില്‍ 45 ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് യുഎഇയില്‍ നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read Also: കേന്ദ്രസർക്കാർ നയങ്ങൾ ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നു: വിമർശനവുമായി മുഖ്യമന്ത്രി
ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനവും മറ്റ് ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണവുമാണ് യുഎഇയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതും നിയന്ത്രണമുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തി ഇത്തരം ഉല്‍പ്പന്നങ്ങള്‍ യുഎഇയിലേക്ക് കൊണ്ടു വരുന്നവര്‍ക്കും മറ്റ് രാജ്യത്തേക്ക് കടത്തുന്നവര്‍ക്കും കര്‍ശന ശിക്ഷ ലഭിക്കും.
യുഎഇയിലേക്ക് വരുന്നവര്‍ ലഗേജില്‍ നിരോധിത, നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് അഭ്യര്‍ത്ഥിച്ചു. നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ കൊണ്ടു വരുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. നിരോധിത, നിയന്ത്രിത വസ്തുക്കള്‍ കസ്റ്റംസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെയും നടപടിയെടുക്കുന്നതാണ്.
ലഹരിമരുന്ന്, വ്യാജ കറന്‍സി, മന്ത്രവാദ സാമഗ്രികള്‍, മതവിരുദ്ധ പ്രസിദ്ധീകരണങ്ങളോ കലാസൃഷ്ടികളോ, ചൂതാട്ട ഉപകരണങ്ങള്‍, ലേസര്‍ പെന്‍ (ചുവന്ന നിറം വരുന്നത്), അപകടകരമായ മാലിന്യങ്ങള്‍, ആസ്ബറ്റോസ് പാനലും പൈപ്പും, ഉപയോഗിച്ചതും അറ്റകുറ്റപ്പണികള്‍ ചെയ്തതുമായ ടയറുകള്‍ എന്നിവയാണ് നിരോധിച്ചിരിക്കുന്നത്.
Post Your Comments