Latest NewsNewsKuwaitGulf

കോവിഡ് : നിർത്തി വെച്ച അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി സൗദി എയർലൈൻസ്.

റിയാദ് : കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തി വെച്ച അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിച്ച് സൗദി എയർലൈൻസ്. ആദ്യഘട്ട സർവിസുകളുടെ ഷെഡ്യുളും പ്രഖ്യാപിച്ചു. ഒക്ടോബറിലെ സർവീസുകളുടെ വിശാദംശങ്ങളാണ് പുറത്തുവിട്ടത്. യൂറോപ്പിലെയും അമേരിക്കയിലേക്ക് ഏഴും, ആഫ്രിക്കയിലെ ആറും ഏഷ്യയിലെ അഞ്ചും മധ്യപൗരസ്ത്യ മേഖലയിലെ രണ്ടും വിമാനത്താവളങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.

Also read : വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഹൈ​ക്കോ​ട​തി വി​ല​ക്ക്

ഏഷ്യയില്‍ ഇസ്ലാമാബാദ്, കറാച്ചി, കോലാലംബൂർ, ജക്കാർത്ത എന്നിവിടങ്ങളിലേക്കും മധ്യപൗരസ്ത്യ മേഖലയിൽ അമ്മാൻ, ദുബായ് എന്നിവിടങ്ങളിലേക്കും അമേരിക്ക യൂറോപ്പ് മേഖലയിൽ ആംസ്റ്റർഡാം, ഫ്രാങ്ക്ഫർട്ട്, ഇസ്തംബൂൾ, ലണ്ടൻ, മഡ്രിഡ്, പാരിസ്, വാഷിങ്ടൺ ഡി.സി എന്നിവിടങ്ങളിലേക്കും ആഫ്രിക്കയിലെ അദീസ് അബാബ, അലക്സ്രാൻഡ്രിയ കെയ്റോ, ഖർത്തും, നെയ്റോബി, തുനിസ് എന്നിവിടങ്ങളിലേക്കുമാണ് ഒക്ടോബറിൽ വിമാനങ്ങൾ സർവീസ് നടത്തുക.

കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചായിരിക്കും യാത്ര അനുവദിക്കുക. വിമാന ലഭ്യതയനുസരിച്ചായിരിക്കും ടിക്കറ്റ് ബുക്കിങ്. ആദ്യഘട്ടത്തിൽ ജിദ്ദ വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നിന്നായിരിക്കും സർവീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button