ബെംഗലൂരു: ഭാര്യയോടുള്ള പക തീര്‍ക്കാന്‍ ഭര്‍ത്താവ് ചെയ്തത് കണ്ട് ഞെട്ടിയിരിക്കുകയാണ് സമൂഹം. ബെംഗലൂരുവിലാണ് നാടിന് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഭര്‍ത്താവ് ഇവരുടെ ഫോട്ടോയും മറ്റ് സ്വകാര്യ വിവരങ്ങളും ഫോണ്‍ നമ്പറും ഡേറ്റിങ് സൈറ്റിലിടുകയാണ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മുപ്പത്തഞ്ചുകാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ. കലഹം മൂലം കുറച്ച് നാളുകളായി പിരിഞ്ഞ് താമസിക്കുകയായിരുന്നു ഈ ദമ്പതികള്‍.
അതിനിടെ വീഡിയോ എഡിറ്റര്‍ കൂടിയായ ഭര്‍ത്താവ് വിനയ് പക തീര്‍ക്കാന്‍ ഭാര്യയുടെ ചിത്രങ്ങള്‍ ഫോട്ടോഷോപ്പില്‍ മോര്‍ഫ് ചെയ്യുകയും സ്വകാര്യ വിവരങ്ങളും ഫോണ്‍ നമ്പറും ചേര്‍ത്ത് ഡേറ്റിങ് സൈറ്റില്‍ ഇടുകയുമായിരുന്നു. ഇതിനു ശേഷം യുവതിയുടെ ഫോണിലേക്ക് അനിയന്ത്രിതമായി കോളുകള്‍ വരികയും അശ്ശീല ചുവ കലര്‍ന്ന രീതിയില്‍ ആളുകള്‍ സംസാരിക്കുവാനും തുടങ്ങി. ഉടന്‍ തന്നെ യുവതി പോലീസില്‍ പരാതിപ്പെടുകയും അന്വേഷണത്തില്‍ ഭര്‍ത്താവാണ് ഇതിന് പിന്നിലെന്ന് തെളിയുകയുമായിരുന്നു. ബെംഗലൂരുവിലെ തീര്‍ഥ ഹള്ളി എന്ന സ്ഥലത്താണ് വിനയ്‌യുടെ താമസം. ഇയാള്‍ക്കെതിരെ ശക്തമായ നിയമ നടപടി എടുക്കുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
Post Your Comments