Latest News

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമം

തിരുവനന്തപുരം : പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. തിരുവനന്തപുരം കരമനയില്‍  ഇന്ന് രാവിലെയായിരുന്നു സംഭവം. കല്യാണം വിളിക്കാനെത്തിയ രണ്ടു യുവാക്കളാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ മാല ഇവര്‍ മോഷ്ടിച്ചു.

കല്യാണം ക്ഷണിക്കാനെത്തിയ രണ്ടംഗ സംഘം വീട്ടില്‍ കയറിയ ഉടന്‍ ഫ്ളവര്‍ വേയ്സ് എടുത്ത് തലയില്‍ അടിച്ചു. ഉടന്‍ ഓടി മുകളില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നെന്നും വീട്ടിലെ വസ്തുക്കളെല്ലാം രണ്ടംഗ സംഘം നശിപ്പിച്ചതായും യുവതി പറയുന്നു. സംഭവത്തില്‍ കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ മൊഴിയെടുത്തു.

Also read : എഡിജിപിയുടെ മകളുടെ മര്‍ദ്ദനം: രണ്ടുമല്ല ഗവാസ്‌കര്‍ നാലും കല്‍പിച്ച് മുന്നോട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button