മോര്‍ഡോവിയ: ലീഡ് എടുക്കാന്‍ കിട്ടിയ സുവര്‍ണാവസരം പാഴാക്കിയ ഇറാന്‍ പോര്‍ച്ചുഗലിനെതിരെ സമനില വഴങ്ങി പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. മുഴുവന്‍ സമയവും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച പ്രകടനം പുറത്തെടുത്താണ് ഇറാന്റെ മടക്കം. സമനിലയോടെ അഞ്ചു പോയന്റുമായി ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലെത്തി. ഇത്രതന്നെ പോയന്റുമായി ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള സ്‌പെയിനാണ് ഗ്രൂപ്പില്‍ ഒന്നാമത്.
അത്യന്തം നാടകീയമായ കളിയുടെ ആദ്യ പകുതിയിൽ കരെസ്മ നേടിയ ഗോളിൽത്തൂങ്ങി പോർച്ചുഗൽ രക്ഷപ്പെടുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ഇറാൻ പെനൽറ്റിയിലൂടെ സമനില പിടിച്ചത്. അവാസാന നിമിഷങ്ങളിൽ തീർത്തും പരുക്കുനായ കളിയിൽ റൊണാൾഡോയടക്കം പോർച്ചുഗലിന്റെ നാലു താരങ്ങളും ഇറാന്റെ രണ്ടു താരങ്ങളും മഞ്ഞക്കാർഡ് കണ്ടു.
also read: അർജന്റീയെ സമനിലയിൽ തളച്ച് ഐസ്‌ലൻഡ് : പെനാൽറ്റി പാഴാക്കി മെസ്സി
53ാം മിനിറ്റിൽ വിഎആർ തീരുമാനത്തെത്തുടർന്ന് ലഭിച്ച പെനൽറ്റിയാണ് ക്രിസ്റ്റ്യാനോ പാഴാക്കിയത്. റൊണാൾഡോയെ ബോക്സിൽ ഇറാൻ ഡിഫൻഡർ വീഴ്ത്തിയതിനെത്തുടർന്നായിരുന്നു വിഡിയോ പരിശോധന. പോസ്റ്റിന്റെ വലതുമൂല ലക്ഷ്യം വച്ച് റൊണാൾഡോ തൊടുത്ത ഷോട്ട് ഇറാൻ ഗോളി അലി റസ ബെയ്റൻവദ് രക്ഷിക്കുകയായിരുന്നു.
ഇടവേളയ്ക്കു മുൻപ് ലഭിച്ച ആദ്യ സുവർണാവസരം പോർച്ചുഗൽ വിങ്ങർ ജോവോ മരിയ പാഴാക്കുകയായിരുന്നു. പത്താം മിനിറ്റിൽ ഇടതു ഫ്ലാങ്കിൽനിന്ന് ക്രിസ്റ്റ്യാണനോ തൂക്കിയിട്ടു കൊടുത്ത മനോഹരമായ ക്രോസ് മരിയ പുറത്തേക്കടിച്ചു.
Post Your Comments