അട്ടിമറി വിജയങ്ങള്‍ക്കും ആവേശങ്ങള്‍ക്കും ഒടുവില്‍ അവസാനഘട്ട പോരാട്ടത്തില്‍ എത്തിനില്‍ക്കുകയാണ് റഷ്യന്‍ മാമാങ്കം. ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടും. പതിനഞ്ചിനാണ് ഫൈനലെങ്കിലും ഇപ്പോഴേ വാതുവെയ്പ്പുകാരും പ്രവചനക്കാരും സജീവമായിക്കഴിഞ്ഞു. പ്രവചനങ്ങളൊക്കെ ഇഷ്ടമാണെങ്കിലും അക്കില്ലെസ് പൂച്ചയെ ആ വഴിക്കെങ്ങും കണ്ടുപോകരുത് എന്നാണ് ഫ്രാന്‍സ്-ക്രൊയേഷ്യ ആരാധകര്‍ പറയുന്നത്.
ആദ്യപ്രവചനങ്ങളൊഴിച്ചാല്‍ പിന്നീടുള്ള അക്കില്ലസിന്റെ പ്രവചനങ്ങളെല്ലാം പാളിയിരുന്നു. നൈജീരിയക്കെതിരെ അര്‍ജന്റീന തോല്‍ക്കുമെന്ന പ്രവചനത്തോടെയാണ് അക്കില്ലെസ് ആരാധകരുടെ ശത്രുവായത്. മത്സരത്തില്‍ അര്‍ജന്റീന ജയിച്ചതോടെ പൂച്ചയ്ക്ക് ട്രോളന്മാരുടെ വക സോഷ്യല്‍മീഡിയയില്‍ പൊങ്കാലയായിരുന്നു. ജയിക്കുമെന്ന് പ്രവചിച്ച ടീമെല്ലാം തോറ്റതോടെ പൂച്ചയ്ക്ക് ഡിമാന്‍ഡും കുറഞ്ഞു. ഏറ്റവുമൊടുവില്‍ സെമിയില്‍ ബെല്‍ജിയം ഫ്രാന്‍സിനെ തോല്‍പ്പിക്കുമെന്നായിരുന്നു പ്രവചനം. അതും പാളി. ഇതോടെ ലോകകപ്പ് ഫൈനല്‍ പ്രവചനവുമായി ഈ വഴി വരരുത് എന്നായി ഫുട്‌ബോള്‍ ആരാധകര്‍.
Read also: ഏഴു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ നദാൽ വിംബിള്‍ഡണ്‍ സെമിയിൽ
കേള്‍വി ശക്തിയില്ലാത്ത അക്കിലസ് പൂച്ച ഇതുവരെ പ്രവചിച്ചതെല്ലാം ശരിയായെന്നായിരുന്നു പുറത്തു വന്ന് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയും റഷ്യയും ഈജിപ്തിനെ തോല്‍പ്പിക്കുമെന്നും ഇറാന്‍ മൊറോക്കോയെ പരാജയപ്പെടുത്തുമെന്നും ബ്രസീല്‍ കോസ്റ്ററിക്കയെ തോല്‍പ്പിക്കുമെന്നും പൂച്ച കൃത്യമായി പ്രവചിച്ചിരുന്നു. എന്നാല്‍ അര്‍ജന്റീനയുടെ കാര്യത്തില്‍ അക്കിലസിന് പിഴക്കുകയായിരുന്നു. പിന്നീട് നടന്ന പ്രവചങ്ങളെല്ലാം തെറ്റി അതോടെ നിരവധി ട്രോളുകളാണ് അക്കില്ലെസിനെ തേടിയെത്തിയത്.
Post Your Comments