FootballSports

അർജന്റീയെ സമനിലയിൽ തളച്ച് ഐസ്‌ലൻഡ് : പെനാൽറ്റി പാഴാക്കി മെസ്സി

മോസ്കോ : റഷ്യന്‍ ലോകകപ്പിലെ  ആദ്യ മത്സരത്തിൽ ആവേശ പോരാട്ടവുമായി ഇറങ്ങിയ അർജന്റീയെ സമനിലയിൽ തളച്ച് ഐസ്‌ലൻഡ്. പെനാൽറ്റി അവസരം മെസ്സി പാഴാക്കിയതും ടീമിന് തിരിച്ചടിയായി. കളിയുടെ ആദ്യ പകുതിയിൽ 19 മിനിറ്റില്‍ അഗ്യൂറോയിലൂടെ അര്‍ജന്റീന മുന്നിലെത്തിയെപ്പോൾ അർജന്റീന ജയിക്കുമെന്ന് ആരാധകർ ഉറച്ച് വിശ്വസിച്ചു. എന്നാൽ 23ആം മിനിറ്റിൽ 11ആം നമ്ബര്‍ താരം ഫിന്‍ബോഗന്‍സ് ഒരു ഗോൾ നേടിയത് അര്‍ജന്റീന ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി.

MESSI AGAIN

ഇരുടീമിന്റെയും ശ്കതമായ പ്രകടനമാണ് തുടർന്ന് കളിക്കളത്തിൽ കാണുവാനായത്. രണ്ടാം പകുതിയിൽ ബോക്‌സിനുള്ളില്‍ മെസ്സിയെ ഐസ്‌ലന്‍ഡ് പ്രതിരോധം വീഴ്ത്തിയതോടെ പെനാല്‍റ്റി ലഭിച്ചു.  മെസ്സിയെടുത്ത പെനാല്‍റ്റി കിക്ക് ഐസ്‌ലന്‍ഡ് ഗോള്‍കീപ്പര്‍ ഹാല്‍ഡേഴ്‌സന്‍ തടുത്തതോടെ അര്‍ജന്റീന ടീമും ആരാധകരും ഒരു പോലെ നിരാശയിലേക്ക് വീണു. തുടര്‍ന്ന്‍  മെസിക്ക് ലഭിച്ച ഫ്രീകിക്ക് ഗോളാക്കാന്‍ ക‍ഴിയാത്തതും അര്‍ജന്‍റനീയയെ സമനിലയില്‍ ഒതുക്കി.

കന്നിയങ്കത്തിനിറങ്ങിയ ഐസ്‌ലന്‍ഡിന് ലോകകപ്പിലെ ആദ്യ ഗോളാണിത്. ഗ്രൂപ്പിൽ ഇനി ക്രൊയേഷ്യയെയും നൈജീരിയെയും അർജന്റീന നേരിടും.

MESSI PENALTY

MESSI ARGENTINA

Also read : റഷ്യൻ ലോകകപ്പ് : ഫ്രാ​ൻ​സി​ന് വി​ജ​യ​ത്തു​ട​ക്കം

PENALTY

ARGENTINA ICELAND

shortlink

Related Articles

Post Your Comments

Related Articles


Back to top button