ചങ്ങനാശേരി: കെ.ബി ഗണേഷ് കുമാറിന്റെ അഞ്ചല്‍ പ്രശനത്തില്‍ ഇടപെട്ടന്ന പ്രചാരണത്തെ കുറിച്ച് വ്യക്തമാക്കി എന്‍എല്എല് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഗണേഷ് കുമാര്‍ വിഷയത്തില്‍ എന്‍.എസ്.എസ്. ഇടപെട്ടെന്ന പ്രചാരണം അസംബന്ധമാണെന്നും എന്‍.എസ്.എസിനെ എവിടെ കിട്ടിയാലും കുത്താമെന്നാണ് ദൃശ്യമാധ്യമങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read : ഗണേഷ് കുമാറിനെതിരായ പരാതി പിന്‍വലിക്കാന്‍ ധാരണ
ഇത്തരം തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതുകൊണ്ടാണ് ദൃശ്യമാധ്യമങ്ങളെ അകറ്റിനിര്‍ത്തിയിരിക്കുന്നതെന്നും പത്രമാധ്യമങ്ങള്‍ മാന്യത കാണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തില്‍ അംഗങ്ങളുടെ ചോദ്യത്തിനു മറുപടി നല്‍കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സമുദായാംഗങ്ങള്‍ തമ്മിലുള്ള പ്രശ്നമായിരുന്നു അത്. താലൂക്ക് യൂണിയന്‍ പ്രസിഡന്റായ ആര്‍. ബാലകൃഷ്ണപിള്ളയുടെ മകന്റെ പ്രശ്നത്തില്‍ ഇടപെടാന്‍ പിതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് അവകാശവുമുണ്ട്. എന്‍.എസ്.എസിനു പറഞ്ഞതൊന്നും പിന്നീട് വിഴുങ്ങേണ്ടിവന്നിട്ടില്ലെന്നും സോഷ്യല്‍ മീഡിയ ഇല്ലാതെയാണ് 98 വര്‍ഷവും എന്‍.എസ്.എസ്. വളര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments