KeralaLatest News

ബിഗ് ബോസ്സിന്റെ ആദ്യ ദിനം വിചാരിച്ച പോലെയല്ല, കരച്ചിൽ, ടാസ്കുകൾ , രഞ്ജിനി മറ്റുള്ള സ്ത്രീകൾക്ക് സാബുവിനെ പരിചയപ്പെടുത്തിയതിങ്ങനെ :മൊത്തത്തിൽ പാരകളും

ഞായറാഴ്ച ആരംഭിച്ച ബിഗ് ബോസിന്റെ ആദ്യദിനം കഴിഞ്ഞിരിക്കുകയാണ്. സിനിമ, സീരിയല്‍, അവതരണം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ നിന്നും കഴിവുള്ള പതിനാറ് പേരാണ് ബിഗ് ബോസില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ പ്രേമോ വീഡിയോ ആദ്യം പുറത്ത് വന്നിരുന്നു. ഇടത് കാലിലെ പരിക്ക് കാരണം നടക്കാന്‍ ബുദ്ധിമുട്ടിയിരുന്ന അരിസ്റ്റോ സുരേഷിനെ വാരിയെടുത്ത് മെഡിക്കല്‍ സംഘത്തിന് മുന്നിലെത്തിച്ചത് തരികിട സാബുവാണ്.

ഇടത് കാലിലെ പെരുവിരലില്‍ നേരത്തെയുണ്ടായിരുന്ന മുറിവ് പഴുത്തതാണ് അദ്ദേഹത്തിന് വിനയായി മാറിയത്. തരികിട സാബുവിന്റെ അപ്രതീക്ഷിത എന്‍ട്രിയുമായി ബന്ധപ്പെട്ട രൂക്ഷവിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും അരങ്ങേറുന്നുണ്ട്. ഇന്നലെ നടന്ന എപ്പിസോഡിൽ രഞ്ജിനി മറ്റു സ്ത്രീകളോട് സാബുവിനെ പറ്റി പറയുന്നുണ്ട്, ഫേസ്‌ബുക്കിൽ സ്ത്രീകളോട് മോശമായി പ്രതികരിക്കുമെന്നും, സെക്ഷ്വൽ അറ്റാക്ക് ചെയ്യുമെന്നും തനിക്ക് നേരിട്ട് അനുഭവം ഉണ്ടായിട്ടുണ്ടെന്നും രഞ്ജിനി തുറന്നടിച്ചു.

ഇതിനിടെ ബോസ്സിന്റെ ആജ്ഞ പ്രകാരം ആദ്യം പുറത്താക്കേണ്ടത് ആരെയാണെന്നു പരസ്യമായും കൺഫെഷൻ റൂമിൽ രഹസ്യമായും ചോദിച്ചിരുന്നു. പലരും പ്രതീക്ഷിക്കാത്ത പേരുകളാണ് പറഞ്ഞത്. ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞത് അതിഥി റായിയുടെ പേരാണ്, തൊട്ടു പിന്നാലെ ദിയ സന, ഹിമ ശങ്കർ, ശ്രീനിഷ് തുടങ്ങിയവരുടെ പേരുകളും ഉണ്ട്. നടി ശ്വേതയെ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ശ്വേതയോടു തീരുമാനം എടുക്കാൻ പറഞ്ഞപ്പോൾ അരിസ്റ്റോ സുരേഷിന്റെ ആരോഗ്യ സ്ഥിതി കണക്കാക്കി അദ്ദേഹത്തെ ആദ്യം പുറത്താക്കണമെന്ന് ശ്വേത ആവശ്യപ്പെട്ടു.

മറ്റ് മത്സരാര്‍ത്ഥികളെല്ലാം ഉറങ്ങുമ്പോഴും തരികിട സാബുവും അരിസ്‌റ്റോ സുരേഷും ഉറങ്ങിയിരുന്നില്ല. കിടക്കയ്ക്കരികില്‍ അസ്വസ്ഥതയോടെ നില്‍ക്കുന്ന അദ്ദേഹത്തിനരികില്‍ നില്‍ക്കുന്ന സാബുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഏത് സദസ്സിനെയും ക്ഷണനേരം കൊണ്ട് പിടിച്ചിരുത്താനും തന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും കെല്‍പ്പുള്ള താരമാണ് അരിസ്റ്റോ സുരേഷ്. അഭിനയം മാത്രമല്ല ആലാപനത്തിലും അദ്ദേഹത്തിന് അസാമാന്യ മികവുണ്ട്.അഭിനയവും അവതരണവുമൊക്കെയായി ആകെ സജീവമായ പേളി മാണിക്ക് മമ്മിയെ കാണാതെ കഴിയുമോയെന്ന ആശങ്ക തുടക്കം മുതലേയുണ്ടായിരുന്നു.

അടുക്കളയിലെത്തിയതോടെ താരം വികാരധീനയാവുകയും ചെയ്തു. പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത് പേളി മാണി കരയുന്ന വീഡിയോ ആയിരുന്നു. അതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും അപ്പുറം കഠിനമായ നിയമങ്ങളാല്‍ ചുറ്റി വരിഞ്ഞിരിക്കുകയാണ് ബിഗ് ബോസ് ഹൗസ്. സന്തോഷത്തോടെയും ദുഃഖത്തോടെയും ബിഗ് ബോസിന്റെ ആദ്യ ദിനം കഴിഞ്ഞിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button