KeralaMollywoodLatest NewsNewsEntertainment

ഇതാണ് എന്റെ ജെ: കാമുകനെ പരിചയപ്പെടുത്തി ബിഗ് ബോസ് താരം

എന്റെ ബൂ ബൂ എന്ന ക്യാപ്ഷ്യനോടെയാണ് എയ്ഞ്ചല്‍ ജെ എന്ന് വിളിക്കുന്ന ജിതിനെ ടാഗ് ചെയ്തുകൊണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് മൂന്നാം സീസണില്‍ മത്സരാര്‍ഥിയായി വന്ന് ശ്രദ്ധ നേടിയ താരമാണ് മോഡല്‍‌ എയ്ഞ്ചല്‍ തോമസ്. ടിമി സൂസന്‍ തോമസെന്നാണ് എയ്ഞ്ചലിന്റെ യഥാര്‍ത്ഥ പേര്.

ബിഗ് ബോസില്‍ പലപ്പോഴും എയ്ഞ്ചല്‍ പറഞ്ഞിട്ടുള്ള മിസ്റ്റര്‍ ജെ ആരെന്നു വെളിപ്പെടുത്തുകയാണ് ഇപ്പോൾ. സോഷ്യല്‍മീഡിയ വഴിയാണ് ആരാണ് ജെയെന്ന് ആരാധകരോട് എയ്ഞ്ചല്‍ വെളിപ്പെടുത്തിയത്. എന്റെ ബൂ ബൂ എന്ന ക്യാപ്ഷ്യനോടെയാണ് എയ്ഞ്ചല്‍ ജെ എന്ന് വിളിക്കുന്ന ജിതിനെ ടാഗ് ചെയ്തുകൊണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

read also: 4 വർഷമായി എന്റെ കണ്ണീരും ചിന്തകളും ടെൻഷനും ഓട്ടവും ഇതാ ഒരു സിനിമയായി രൂപപ്പെട്ടിരിക്കുന്നു: ജൂഡ് ആന്റണി

മിസ്റ്റര്‍ ജെ ആന്റ് മിസിസ് ജെ എന്ന ക്യാപ്‌ഷനില്‍ ഡിജെ കൂടിയായ ജിതിനുമായി നിരവധി റീല്‍സുകളും താരം പങ്കിട്ടിട്ടുണ്ട്. ബൂ ബൂ, കപ്പിള്‍ ഗോള്‍സ്, ലവ് യൂ, മൈ ഹാപ്പി പ്ലെയ്സ്, കപ്പിള്‍ ഗോള്‍സ് എന്നീ ഹാഷ് ടാഗുകളും താരം ചേർ്ട്ടിട്ടുണ്ട്.

‘അന്ന് ഏഞ്ചല്‍ പറഞ്ഞ ജെ ഇതാരുന്നല്ലേ? പുള്ളി മാരീഡ് അല്ലേ?’ എന്നുള്ള സംശയങ്ങളും ചില ആരാധകർ ഉന്നയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button