Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
India

അവിഹിതബന്ധം കണ്ടുപിടിച്ച സഹോദരനെ കൊല്ലാന്‍ യുവതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി; നാല് മരണം , മറ്റുള്ളവർ ഗുരുതരാവസ്ഥയിൽ

വിവഹേതരബന്ധം ചോദ്യം ചെയ്ത സഹോദരനെ കൊല്ലാന്‍ ഭക്ഷണത്തില്‍ യുവതി വിഷം കലര്‍ത്തി. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച സഹോദരനുള്‍പ്പടെ നാലു സുഹൃത്തുക്കള്‍ മരിച്ചു. മറ്റ് 4 പേര്‍ ഗുരുതരാവസ്ഥയില്‍. സംഭവവുമായി ബന്ധപ്പെട്ട് യുവതിയും കാമുകനും പോലീസ് പിടിയില്‍. ശിവകാശി സ്വദേശിനിയായ വള്ളിയും ഇവര്‍ ജോലി ചെയ്തു വന്ന പ്രിന്റിംങ് പ്രസ്സിന്റെ ഉടമയുമായ ശെല്‍വവുമായുള്ള അവിഹിത ബന്ധത്തെ സഹോദരന്‍ ചോദ്യം ചെയ്തതാണ് സംഭവത്തിന്  ആധാരം.

തുടര്‍ന്ന് മുരുഗനെ കൊല്ലാന്‍ വള്ളിയും കാമുകനും തീരുമാനിക്കുകയും ഞായറാഴ്ച രാവിലെ 8 മണിയോടെ ചിക്കന്‍ കറി തയാറാക്കി അതില്‍ വിഷം കലര്‍ത്തിയ ശേഷം സഹോദരന്‍ മുരുഗനെ വീട്ടിലെത്തി ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന്‍ അമ്മയുമായി വള്ളി ക്ഷേത്രത്തിലേക്ക് പോകുകയും ചെയ്തു. ഈ സമയം മുരുഗന്‍ മദ്യ ലഹരിയില്‍ തന്റെ സുഹൃത്തുക്കളേയും രണ്ടു കുട്ടികളേയും കൂട്ടി രാവിലെ വീട്ടിലെത്തി വിഷം കലര്‍ന്ന ചിക്കന്‍ കറി കൂട്ടി ഭക്ഷണം കഴിക്കുകയായിരുന്നു.

സുഹൃത്തുക്കള്‍ മടങ്ങിയതോടെ മുരുഗന്‍ ഉറങ്ങാന്‍ കിടക്കുകയും ചെയ്തു. ക്ഷേത്രത്തില്‍ പോയി ഉച്ചയ്ക്ക് മടങ്ങിയെത്തിയ വള്ളി, മുരുഗന്‍ മദ്യ ലഹരിയില്‍ കിടക്കുകയാണെന്ന് പറഞ്ഞ് അമ്മയെ വിശ്വസിപ്പിച്ചു. ഇതിനിടെ ചിക്കന്‍ കഴിച്ച മറ്റുള്ളവരെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീടു മുരുഗന്‍ ഉള്‍പ്പടെ 4 പേര്‍ മരിക്കുകയുമായിരുന്നു. മറ്റുള്ളവര്‍ അപകട നില തരണം ചെയ്തിട്ടില്ല.

വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്തതിനാല്‍ സഹോദരനെ കൊല്ലാന്‍ ഒരുക്കിയ കെണിയില്‍ സുഹൃത്തുക്കളും പെടുകയായിരുന്നുവെന്ന്‍ വള്ളി പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കൊലപാതകത്തിന് കൂട്ട് നിന്ന വള്ളിയുടെ കാമുകന്‍ ശെല്‍വത്തേയും പോലീസ് അറസ്റ്റുചെയ്തു. ശിവകാശി സ്വദേശികളായ ഗണേഷന്‍, മുരുഗന്‍, മുഹമ്മദ് ഇബ്രാഹീം, ഗൗതം എന്നിവരാണ് മരിച്ചത്. ശരവണന്‍, 13 വയസുള്ള ജനാര്‍ദ്ദനന്‍, ശിവകുമാര്‍, ഹരിഹരന്‍ എന്നിവര്‍ മധുര ജനറല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button