KozhikodeKeralaNattuvarthaLatest NewsNews

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ

തൊഴിലുറപ്പ് ജോലിയിലേർപ്പെട്ട വനിതാ തൊഴിലാളികളെയാണ് വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കോഴിക്കോട്: ആറ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. തൊഴിലുറപ്പ് ജോലിയിലേർപ്പെട്ട വനിതാ തൊഴിലാളികളെയാണ് വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Also : രാമനെ കാണുമ്പോൾ രാവണനെന്ന് വിളിക്കുന്ന അസുര ഭരണ കാലമാണിത്: ധർമ്മയുദ്ധങ്ങൾ മാത്രമേ ജയിച്ചിട്ടുളളൂവെന്ന് പ്രതിപക്ഷ നേതാവ്

കോഴിക്കോട് നാദാപുരത്ത് വാണിമേലിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. വാണിമേൽ പഞ്ചായത്തിലെ 14-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഛർദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. കാച്ചിലും നോക്ക എന്ന കാട്ടുകിഴങ്ങ് വർഗത്തിൽപ്പെട്ട കിഴങ്ങുമാണ് ഇവർ കഴിച്ചത്.

Read Also : എഐ ക്യാമറ വെച്ചതോടെ അപകടങ്ങളും മരണനിരക്കും ഇരട്ടിയായി: റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വെട്ടിലായി മുഖ്യമന്ത്രി

നോക്ക എന്ന കാട്ടുകിഴങ്ങ് സാധാരണയായി കഴിക്കാറുള്ളതാണെങ്കിലും ശരിയായ രീതിയിൽ പാചകം ചെയ്യാത്തതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button