Technology

ഇന്റര്‍നെറ്റ് വേഗതയില്‍ തകര്‍പ്പന്‍ ടെക്‌നോളജിയുമായി ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ ഉപഭോതാക്കള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് നെറ്റിന്റെ സ്പീഡ്. ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ബിഎസ്എന്‍എല്‍. നെറ്റിന്റെ വേഗത കൂട്ടുന്നതിനായി നോക്കിയ ജിജിഎസ്എൻ സംവിധാനമാണ് ഇപ്പോള്‍ കൊച്ചിയിലെ ബിഎസ്എന്‍എല്‍ ഓഫിസില്‍ പരീക്ഷിച്ചിരിക്കുന്നത്. ഈ പുതിയ സംവിധാനം വന്നതോടെ വീഡിയോ സ്ട്രീമിങ്‌, ഹൈസ്പീഡ് ഡാറ്റ, ലൈവ് ഗെയിമിങ്‌ തുടങ്ങിയവ കാര്യങ്ങള്‍ മികച്ച രീതിയില്‍ ആസ്വദിക്കുവാന്‍ ആകുമെന്നാണ് ബിഎസ്എന്‍എല്‍ അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ALSO READ: വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് പിഴ വരുന്നു

വോട്ട് ഉള്‍പ്പെടെയുള്ള 4ജി സാങ്കേതികവിദ്യയാണ് ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത് .എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ 2 മാസത്തിനുള്ളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുമെന്നു അറിയിച്ചു .ബിഎസ്എന്‍എല്‍ ഉപഭോതാക്കള്‍ മറ്റു നെറ്റ് വർക്കിലേക്ക് പോകുന്നതിനു പ്രധാന കാരണം ബിഎസ്എന്‍എല്‍ ഡാറ്റ സ്പീഡിലുള്ള കുറവുകാരണമാണ് .ഇതിനൊക്കെ പരിഹാരമായാണ് പുതിയ സംവിധാനം കൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button