പുതിയ ഇന്റര്‍നെറ്റ് പ്ലാൻ അവതരിപ്പിച്ച് ബി.എസ്.എന്‍.എല്‍. ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇന്റര്‍നെറ്റ് സേവനം ഒരു വര്‍ഷത്തേക്ക് നല്‍കുന്ന 1345 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 1.5 ജി.ബി ഡാറ്റ ആണ് ലഭിക്കുക. എന്നാൽ കോളുകളോ എസ്.എം.എസുകളോ ലഭ്യമാവില്ല. കേരള സര്‍ക്കിളിലാണ് പുതിയ പ്ലാന്‍ ലഭ്യമാവുക.
ആമസോണ്‍ പ്രൈം, സി 5, നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ഡാറ്റ ആവശ്യമായി വരുന്നതിനാലാണ് പ്ലാന്‍ അവതരിപ്പിച്ചതെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ വ്യക്തമാക്കി.
പ്ലാനിനെതിരെ വിമർശനവും പലകോണുകളിൽ ഉയരുന്നുണ്ട്. ജിയോ പ്ലാനുകള്‍ക്കൊപ്പം കോളുകളും എസ്.എം.എസുകളും സൗജന്യമായി നല്‍കുന്നതിനാൽ ബി.എസ്.എന്‍.എല്ലിന്റെ ഈ പ്ലാന്‍ ജിയോയുമായി മല്‍സരിക്കാന്‍ പര്യാപ്തമല്ലെന്നാണ് പോരായ്മയായി പലരും ചൂണ്ടിക്കാട്ടുന്നത്.
Post Your Comments