ഉപയോക്താക്കളെ ഞെട്ടിച്ച് ബംബര്‍ ഓഫറുമായി ബിഎസ്എന്‍എല്‍. ഫെസ്റ്റീവ് സീസൺ പ്രമാണിച്ച് 2.2 ജിബി അഡീഷണല്‍ ഡാറ്റയായിരിക്കും പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി കമ്പനി നൽകുക. 60 ദിവസം കാലാവധിയുള്ള ഓഫര്‍ സെപ്റ്റംബര്‍ 16 മുതൽ പുതിയ ഉപയോക്താക്കള്‍ക്ക് മാത്രം ലഭ്യമാക്കി തുടങ്ങിയെന്നാണ് റിപ്പോർട്ട്. അതേസമയം ബിഎസ്എന്‍എല്‍ മണ്‍സൂണ്‍ ഓഫറിന്റെ വാലിഡിറ്റി സെപ്റ്റംബര്‍ 15 വരെ നീട്ടിയിരുന്നു. ജൂണില്‍ അവതരിപ്പിച്ച ഈ ഓഫറില്‍ 2 ജിബി അഡീഷണല്‍ ഡാറ്റയാണ് നല്‍കിയിരുന്നത്.
Post Your Comments