മധ്യപ്രദേശ്: സ്വപ്നത്തിന് അതിരുകളില്ലെന്ന് തെളിയിച്ചിരിക്കുകയാണ് 24കാരിയായ ആഞ്ചൽ അഗർവാൾ. ഒരു സാധാരണ കുടുബത്തിലെ അംഗമാണ് ആഞ്ചൽ. അച്ഛൻ ചായക്കട നടത്തുന്നു. ദിവസവും വീട് കഴിഞ്ഞുകൂടാൻ പോലും കഷ്ടപ്പെടേണ്ട അവസ്ഥയിൽ നിന്നാണ് ആഞ്ചൽ അഗർവാൾ തന്റെ സ്വപ്‍ന നേട്ടം സ്വന്തമാക്കിയത്. ഇന്ന് ആഞ്ചൽ അഗർവാൾ വ്യോമസേനയുടെ അംഗമാണ്.
ALSO READ: പ്രായം കുറഞ്ഞയാളെ പ്രണയിച്ച് ഒളിച്ചോടി; യുവതിയോട് അച്ഛന്‍ ചെയ്തത് കൊടും ക്രൂരത
2013ൽ ഉത്തരാഖണ്ഡിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ രക്ഷാപ്രവർത്തനം കണ്ടാണ് വ്യോമസേനയുടെ അംഗമാകണമെന്ന സ്വപ്നം ആഞ്ചലിന് ഉണ്ടായത്. അന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആഞ്ചൽ. തന്റെ ആഗ്രഹം സഫലമാക്കാൻ നിരവധി പ്രതിസന്ധികൾ ആഞ്ചലിന് മുന്നിൽ ഉണ്ടായിരുന്നു. ചായക്കടക്കാരനായ അച്ഛൻ എങ്ങനെ തന്നെ പഠിപ്പിക്കാനുള്ള ഭീമമായ തുക താങ്ങുമെന്നതും ഒരു ചോദ്യമായിരുന്നു. എന്നാൽ ഇതെല്ലം ആഞ്ചൽ തരണംചെയ്‌തു. 6 ലക്ഷം പേർ എഴുതിയ പ്രവേശന പരീക്ഷയിൽ ആഞ്ഞലും പ്രവേശനം നേടി. മധ്യപ്രദേശില്ക് നിന്ന് പ്രവേശനം നേടിയ ഒരേയൊരാളായിരുന്നു ആഞ്ചൽ അഗർവാൾ. ചായക്കട നടത്തുന്ന അച്ഛൻ സുരേഷ് ഗംഗാൾ മകളുടെ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ്. തന്റെ ബുദ്ധിമുട്ടുകൾ ഒരിക്കലും കുട്ടികളുടെ പഠനത്തെ ബാധിക്കാൻ താൻ അനുവദിച്ചിരുന്നില്ലെന്ന് അച്ഛൻ പറയുന്നു. ഇദ്ദേഹത്തിന് ആഞ്ചലിനെ കൂടാതെ രണ്ട് മക്കൾകൂടിയുണ്ട്. ഒരാൾ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും. മറ്റൊരാൾ പ്ലസ്‌ടു വിദ്യാർത്ഥിയുമാണ്.
Post Your Comments