എടിഎം കാര്‍ഡുകളുടെ പിന്‍നമ്പറിന് പകരമായി ആപ്പിള്‍ ടച്ച് ഐഡിയ്ക്ക് തുല്യമായ ഫിങ്കര്‍പ്രിന്റ് സ്‌കാനിങ് സാങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങുന്നു. എടിഎം ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകളുടെ വലിപ്പത്തില്‍ വ്യത്യാസമുണ്ടാവില്ല. തള്ളവിരല്‍ എളുപ്പം വെയ്ക്കാവുന്ന വിധത്തിലാണ് ഇത് സ്ഥാപിക്കുക. ബ്രിട്ടനിലെ ബാങ്കുകളിലാണ് ആദ്യം ഇത് നിലവിൽ വരികയെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also: എടിഎം കവർച്ചാ സംഘം കേരളത്തിലെത്തിയെന്ന് പോലീസ് കണ്ടെത്തൽ
ഈ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ പിന്‍ നമ്പര്‍ നല്‍കേണ്ടതില്ല. ഉപയോഗിക്കുമ്പോള്‍ കാര്‍ഡിലെ സെന്‍സറില്‍ വിരല്‍ അമര്‍ത്തുമ്പോൾ തന്നെ കാർഡ് ഉപയോഗിക്കുന്നത് ഉടമ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയും. ബാങ്കുകളില്‍ നിന്നും നേരിട്ടാണ് വിരലടയാളങ്ങള്‍ ശേഖരിക്കുക. കാര്‍ഡുകളുടെ സാമീപ്യം കൊണ്ട് തിരിച്ചറിയല്‍ പ്രക്രിയ സാധ്യമാക്കുന്ന മാഗ്നറ്റിക് ഫീല്‍ഡ് പേമെന്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡുകളായിരിക്കും ഇത്.
Post Your Comments